ക്രിക്കറ്റ് കളിക്കിടെ കാണാതായ പന്ത് തിരഞ്ഞ് പോയ 13കാരന്‍ ഷോക്കേറ്റ് മരിച്ചു

ഡല്‍ഹിയില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പശ്ചിമ ഡല്‍ഹിയിലെ കോട്‌ല വിഹാര്‍ ഫേസ് 2 ലെ മൈതാനത്തായിരുന്നു 13കാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നത്. മൈതാനത്തിന്റെ പരിസരത്തുള്ള ഗോശാലയുടെ സമീപത്തുണ്ടായിരുന്ന ഇരുമ്പ് തൂണില്‍ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്.

ഇരുമ്പ് തൂണ്‍ വൈദ്യുത ലൈനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നത് 13കാരന്റെ ശ്രദ്ധയില്‍ വരാതിരുന്നതാണ് അപകടം ഉണ്ടാക്കിയതെന്നാണ് നിഗമനം. ഗോശാലയിലേക്ക് കറന്റ് കണക്ഷന്‍ നല്‍കാനായി സ്ഥാപിച്ച തൂണിലാണ് 13കാരന്‍ പന്ത് തെരയുന്നതിനിടെ സ്പര്‍ശിച്ചത്.

കൂട്ടുകാരും സമീപവാസികളും ചേര്‍ന്ന് 13കാരനെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. സംഭവത്തില്‍ സെക്ഷന്‍ 106(1) അനുസരിച്ച് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

RELATED STORIES