സായാഹ്ന വാര്‍ത്തകള്‍

* തമിഴ്നാട്ടില്‍ നാടകീയ നീക്കങ്ങള്‍. നടന്‍ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ പിന്തുണ വാഗ്ദാനവുമായി എഐഎഡിഎംകെ. കോണ്‍ഗ്രസിന്റേയും സിപിഎം, സിപിഐ പാര്‍ട്ടികളുടേയും പിന്തുണ വിജയ് ആവശ്യപ്പെട്ടിരിക്കേയാണ് എന്‍ഡിഎയുടെ ഘടകക്ഷിയായ എഐഎഡിഎംകെയുടെ വരവ്.  


◾  പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും സൈനിക കേന്ദ്രങ്ങള്‍ക്കു സമീപം സ്ഫോടനം. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിനു സമീപവും അമൃത്സറിലെ ഖാസ കന്റോണ്‍മെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്.


◾  കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ തീരുമാനമുണ്ടാകും. തിരുവനന്തപുരത്തു നാളെ രാവിലെ പത്തിനു നയമസഭാ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായം തേടും. നേതാക്കളുമായും കൂടിക്കാഴ്ചയുണ്ടാകും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രധാന നേതാക്കളുമായി സംസാരിക്കും.



◾  വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 993 രൂപ കൂട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടു. ഭക്ഷണം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവച്ചു. ഹോട്ടലുടമകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.


◾  കേരളത്തില്‍ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കാന്‍ കേരളത്തിലെത്തുന്ന നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റയ്ക്കു കണ്ടു സംസാരിക്കണമെന്നു വി.ഡി. സതീശന്‍ പക്ഷം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ കൂടിക്കാഴ്ചയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യം. ജനവികാരം സതീശനൊപ്പമാണെങ്കിലും എഐസിസി നേതാക്കളുടെ സാന്നിധ്യത്തില്‍ എംഎല്‍എമാര്‍ മനസു തുറക്കില്ലെന്നാണു സതീശന്‍ പക്ഷത്തിന്റെ ആശങ്ക.


◾  മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെയും രാഹുല്‍ ഗാന്ധിയെയും കണ്ടു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് ഹൈക്കമാന്‍ഡ് എടുക്കും. സമൂഹമാധ്യമങ്ങള്‍ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. എം.എല്‍.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല. താന്‍ ഹാപ്പി ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


◾  കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എന്‍എസ്എസിനു വിരോധമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജനങ്ങള്‍ പൊറുതിമുട്ടി മാറ്റത്തിനായി വോട്ട് ചെയ്തു. ഇതു ജനാധിപത്യത്തിന്റെ വിജയമാണ്.് യുഡിഎഫിന്റെ മിടുക്കല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.


◾  കെസി വേണുഗോപാല്‍ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോണ്‍ഗ്രസ് വിജയത്തിന്റെ ശില്‍പ്പിയാണെന്നും വെള്ളാപ്പള്ളി നടേശന്‍. വിഡി സതീശന്‍ നല്ല പ്രതിപക്ഷ നേതാവ് ആയിരുന്നെന്നും ലീഗിന്റെ ഒത്താശ ഉണ്ടെന്നും, രമേശ് ചെന്നിത്തല ഏറെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.


◾  കായംകുളത്ത് വെള്ളാപ്പള്ളി നടേശന്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചതിനാല്‍ എസ്എന്‍ഡിപി വോട്ടു ചോര്‍ന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭ. പാര്‍ട്ടി വോട്ടും കുറഞ്ഞു. പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും യു പ്രതിഭ പറഞ്ഞു.


◾  പ്രതിഭ തോറ്റപ്പോള്‍ അസംബന്ധം പറയുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. സഖാക്കള്‍ കായംകുളത്ത് നല്ല രീതിയില്‍ പണിയെടുത്തുവെന്നും നാസര്‍ അഭിപ്രായപ്പെട്ടു.


◾  തോല്‍വിയെ കുറിച്ചുളള അഭിപ്രായങ്ങള്‍ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെ നേതാക്കള്‍ക്ക് കത്ത് പ്രവാഹം. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അതിനു കാരണമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇ മെയിലായാണ് കത്തുകള്‍ ലഭിക്കുന്നത്.


◾  നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്കു കാരണം പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഓരോ മണ്ഡലത്തിലേയും വിവരങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


◾  എല്‍ഡിഎഫിനുണ്ടായ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.കെ. രമ. രക്തസാക്ഷി ഗ്രാമങ്ങള്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്തു. അരിവാള്‍ ചിഹ്നത്തില്‍ മാത്രം വോട്ട് ചെയ്തവര്‍ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തു. പിണറായി വിരുദ്ധ വികാരമാണിത്. രമ പറഞ്ഞു.


◾  തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പടന്ന കടപ്പുറത്ത് സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 100 യുഡിഎഫുകാര്‍ക്കും 80 സിപിഎം കാര്‍ക്കുമെതിരെ കേസ്. റോഡ് ബ്ലോക്കാക്കിയതിനെ ചെല്ലിയുള്ള തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.


◾  നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വി ഏകാധിപതിയായ പിണറായി വിജയനെതിരായ വിധിയെഴുത്താണെന്ന് മുന്‍ എംപിയും ഇടതു സഹയാത്രികനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്കു ചേര്‍ന്നതല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ കുറ്റപ്പെടുത്തി.


◾  തളിപ്പറമ്പിലെ നിയുക്ത യുഡിഎഫ് എംഎല്‍എ ടി കെ ഗോവിന്ദന്‍ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഭാര്യ കെ പി രമണിക്കൊപ്പമാണ് കോടിയേരിയുടെ വീട്ടിലെത്തിയത്.


◾  കോണ്‍ഗ്രസ് നേതാക്കന്മാര്‍ മുന്‍കൂട്ടികണ്ടു പ്രവചിച്ച വിജയമാണിതെന്ന് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് ജനങ്ങളുടെ പള്‍സ് അറിയാം. യുഡിഎഫ് കേരളം ഭരിക്കും. മുഖ്യമന്ത്രിക്കാര്യത്തില്‍ ഉടനേ തീരുമാനമുണ്ടാകുമെന്നും സുധാകരന്‍.


◾  പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വിമര്‍ശിച്ചും കെ സി വേണുഗോപാലിന് പിന്തുണച്ചും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. പാര്‍ട്ടിയുടെ സമൂഹ മാധ്യമം കൈകാര്യം ചെയ്യുന്നവര്‍ ഒരാള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കരുതെന്നും 'ഞാന്‍ മാത്രം' എന്ന രീതി ഒരിക്കലും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ലെന്നും ദീപ്തി മേരി കുറിച്ചു.


◾  മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. 'നന്ദി സഖാവേ, കേരളത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തു മുന്നില്‍ നിന്നു നയിച്ചതിന്' എന്നാണു സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്.


◾  പറവൂര്‍ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ തുടര്‍ നടപടികള്‍ തത്ക്കാലം നീട്ടിവയ്ക്കണമെന്നു കേരളാ ഹൈക്കോടതി. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ടു മാസം ശേഷിക്കെയാണ് സമിതിയെ പിരിച്ചുവിട്ടത്.


◾  കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. കല്ലിയൂര്‍ പെരിങ്ങമ്മല സാഫല്യത്തില്‍ എസ്. മധു(47) ആണ് മരിച്ചത്. വഴുതയ്ക്കാട് ട്രാന്‍സ്പോര്‍ട് കമ്മീഷണറേറ്റിലെ ജീവനക്കാരനായിരുന്നു.


◾  സ്‌കൂട്ടറില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ കബളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കല്ലായി മുഖദാര്‍ സ്വദേശി അറക്കത്തൊടിക വീട്ടില്‍ അജ്മല്‍ ബിലാലിനെ (24്) ആണ് ചെമ്മങ്ങാട് പോലീസ പിടികൂടിയത്. സ്‌കൂട്ടറിന്റെ പിറകിലെ ടയര്‍ ഇളകുന്നുണ്ടെന്നും നന്നാക്കാന്‍ വര്‍ക്ക് ഷോപ്പ് കാണിച്ചു തരാമെന്നും പറഞ്ഞാണ് കബളിപ്പിച്ചാണു പീഡിപ്പിക്കാന്‍ ശ്രമിച്ചത്.


◾  തിരുവനന്തപുരം വിതുരയിലെ താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയില്‍ അണലി.  ഉടന്‍തന്നെ പരുത്തിപള്ളിയിലെ ആര്‍ ആര്‍ ടി ടീമെത്തി അണലി കുഞ്ഞിനെ പിടികൂടി.


◾  മൂവാറ്റുപുഴയിലെ കാര്‍ ഷോറൂമിന്റെ പഞ്ചിങ് ബോക്സില്‍ മലമ്പാമ്പ്. ഭയന്ന ജീവനക്കാര്‍ റെസ്‌ക്യൂ ടീമിനെ അറിയിച്ചു.  പാമ്പിനെ നീക്കിയ ശേഷമാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.


◾  തമിഴ്നാട്ടില്‍ വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തമിഴ്‌നാടിന്റെ കൂടി ചുമതലയുള്ള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍  ചെന്നൈയിലെത്തി. അതേസമയം 108 അംഗങ്ങളുള്ള വിജയിന്റെ ടിവികെയ്ക്കു ഭൂരിപക്ഷത്തിന് പത്തുപേരുടെകൂടി പിന്തുണ വേണം. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരുടെ പിന്തുണയ്ക്കു പുറമേ, രണ്ട് എംഎല്‍എമാര്‍ വീതമുള്ള സിപിഐയോടും സിപിഎമ്മിനോടും വിജയ് പിന്തുണ തേടി. ആറു പതിറ്റാണ്ടിനിടെ  ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യം തകര്‍ത്തുകൊണ്ടാണു ടിവികെയുടെ വിജയം.


◾  നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയെ പിന്തുണയ്ക്കണമെന്ന് 35 എഐഎഡിഎംകെ എംഎല്‍എമാര്‍. 47 എംഎല്‍എമാരാണു എഐഎഡിഎംകെ യ്ക്കുള്ളത്. ടിവികെയെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി എംഎല്‍എമാര്‍ മുതിര്‍ന്ന നേതാവ് സി.വി ഷണ്‍മുഖം എംപിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നു.


◾  തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയാകുന്ന വിജയിനെ ആദ്യ ഘട്ടത്തില്‍ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടുമായി ഡിഎംകെ. വിശ്വാസവോട്ടില്‍ നിന്ന് ഡിഎംകെ വിട്ടുനിന്നേക്കും. ബിജെപിയെ എതിര്‍ത്ത് അധികാരത്തിലേക്കു ചുവടുവച്ച വിജയിനെ എതിര്‍ക്കേണ്ടെന്നാണ് പൊതുവികാരം.


◾  തമിഴ്നാട്ടില്‍ മുന്നണിക്ക് അധികാരം നഷ്ടമായെങ്കിലും സഖ്യമാറ്റമില്ലെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. ഡിഎംകെയുമായുള്ള ബന്ധം തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കി.


◾  പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ ഇന്ത്യയിലെ വ്യവസായ മേഖലയിലുണ്ടാക്കിയ ആഘാതം മറികടക്കാന്‍ ബൃഹത്തായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 18,100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 'എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം 5.0' വഴി അധിക വായ്പാ സൗകര്യം ലഭ്യമാക്കും.


◾  മിശ്രവിവാഹിതരാകുന്ന പാഴ്‌സി സ്ത്രീകളെ മതഭ്രഷ്ടരാക്കുന്ന സമ്പ്രദായം പ്രഥമദൃഷ്ട്യാ വിവേചനപരമാണെന്ന് സുപ്രീംകോടതി. ശബരിമല വിഷയത്തിലെ വിശാലമായ നിയമപ്രശ്നം പരിശോധിക്കുന്ന ഒന്‍പതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ജന്മംകൊണ്ടു ലഭിക്കുന്നതാണെന്നും വിവാഹം കഴിച്ചതുകൊണ്ട് ഇല്ലാതാവില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച്.


◾  കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ആശ്വാസമായി ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. ബാഗല്‍കോട്ട്, ദാവന്‍ഗെരെ സൗത്ത് എന്നീ രണ്ട് സീറ്റുകളും കോണ്‍ഗ്രസ് നിലനിര്‍ത്തി.


◾  മൂന്നാം ദിവസവും തുടര്‍ച്ചയായി വോട്ട് മോഷണ ആരോപണം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. ചിലസമയത്ത് സീറ്റുകള്‍ മോഷ്ടിക്കും, ചിലപ്പോള്‍ ഗവണ്‍മെന്റിനെതന്നെ മോഷ്ടിക്കുമെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി 140 സീറ്റില്‍ പോലും വിജയിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.


◾  മുംബൈ തീരത്ത് മൂന്നു മാസത്തോളം കപ്പലുകളില്‍ കുടുങ്ങിയ 50 ഇന്ത്യന്‍ നാവികര്‍ക്ക് ഒടുവില്‍ മോചനം. ഭക്ഷണവും വെള്ളവും ഇല്ലാതെ മാസങ്ങളോളം പട്ടിണിയും ദാഹവും അനുഭവിച്ച നാവികരെ മുംബൈ ഹൈക്കോടതി ഇടപെട്ടാണ് മോചനമായത്. കപ്പല്‍ ഉടമസ്ഥര്‍ ഭക്ഷണവും വെള്ളവും എത്തിക്കാതായതോടെ പട്ടിണിയായ ഇവര്‍ക്കു സമീപത്തു കൂടി പോയ മത്സ്യബന്ധന തൊഴിലാളികള്‍ നല്‍കിയ അരിയും പരിപ്പുമാണ് ആശ്വാസമായത്.


◾  ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് തുടങ്ങിയ സൈനിക നടപടി 'ഓപ്പറേഷന്‍ പ്രോജക്ട് ഫ്രീഡം' താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് ട്രംപ്. നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായതിനു പിന്നാലെയാണ് തീരുമാനം.


◾  എക്സോപ്ലാനറ്റ് ഗ്രഹങ്ങളുടെ അന്തരീക്ഷവും ഉപരിതലവും പഠിക്കാനായെന്നു ഗവേഷകര്‍. ജെയിംസ് വെബ് ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ഭൂമിയില്‍ നിന്ന് 48.5 പ്രകാശവര്‍ഷം അകലെയുള്ളതും ഭൂമിയേക്കാള്‍ 30 ശതമാനം വലിപ്പം കൂടിയതുമായ എല്‍എച്ച്എസ് 3844 ബി എന്ന എക്സോപ്ലാനറ്റിനെക്കുറിച്ചാണ് ഗവേഷകര്‍  പഠനം നടത്തിയത്.


◾  ചാമ്പ്യന്‍സ് ലീഗ് സെമിയുടെ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ആഴ്സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തി. ആദ്യ പകുതിയില്‍ ബുക്കായോ സാക്കയാണ് ആഴ്സണലിന്റെ വിജയഗോള്‍ നേടിയത്.


◾  തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ് നാലാം പാദ ഫലങ്ങളില്‍ 69.7 ശതമാനം ലാഭ വര്‍ധന നേടി. 2026 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ നികുതി കഴിഞ്ഞുള്ള ലാഭം 405 കോടി രൂപയായി. ആസ്തി 22.4 ശതമാനം വര്‍ധിച്ച് 63.798 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതി കഴിഞ്ഞുള്ള മൊത്ത ലാഭത്തില്‍ 299.2 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. സ്വര്‍ണ വായ്പാ ആസ്തി 50,953 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 99.1 ശതമാനം കൂടുതല്‍. നാലാം പാദത്തില്‍ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് 13 കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്. കമ്പനിയുടെ മൊത്തം പ്രവര്‍ത്തന ലാഭം നാലാം പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.7ശതമാനം വര്‍ധിച്ച് 2,614കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ അത് 2,361 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 203 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.


◾  ചിപ്പ് നിര്‍മാണത്തില്‍ പുതിയ പങ്കാളികളെ കണ്ടെത്താന്‍ ആപ്പിള്‍. അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്‍പ്പറേഷന്‍, ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ് എന്നിവരുമായി ആപ്പിള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നിലവില്‍ ഐഫോണുകളിലും മാക്കുകളിലും ഉപയോഗിക്കുന്ന അത്യാധുനിക 3-നാനോമീറ്റര്‍ ചിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നത് തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനിയാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകളുടെ ആവശ്യകതയും എ.ഐ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള മാക് കമ്പ്യൂട്ടറുകളുടെ ഡിമാന്‍ഡും ചിപ്പ് വിതരണത്തില്‍ വലിയ ക്ഷാമം സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍ കമ്പനിയായ ഇന്റലുമായി സഹകരിക്കുന്നത് ട്രംപ് ഭരണകൂടവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആപ്പിളിനെ സഹായിച്ചേക്കാം. തായ്വാനും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉല്‍പ്പാദനത്തെ ബാധിക്കുമോ എന്ന ആശങ്കയും ആപ്പിളിനുണ്ട്.


◾  ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാനും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ബോളിവുഡിന്റെ വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതിയ വിദ്യ ബാലനും ഒരുമിച്ച് അഭിനയിച്ച സിനിമ 'ദ ലാസ്റ്റ് ടെനന്റ്' 25 വര്‍ഷങ്ങള്‍ക്കിപ്പുറം യൂട്യൂബിലെത്തി. 2000 ല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പല കാരണങ്ങളാലും റിലീസ് ചെയ്യാനാകാതെ പോയ ചിത്രമായിരുന്നു സാര്‍തക് ദാസ്ഗുപ്തയൊരുക്കിയ ദ ലാസ്റ്റ് ടെനന്റ്. ഇര്‍ഫാന്‍ ഖാന്റെ ആറാം ഓര്‍മ ദിവസത്തോടനുബന്ധിച്ച് ഏപ്രില്‍ 29 നാണ് ചിത്രം യൂട്യൂബിലെത്തിയത്. 43 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഇര്‍ഫാന്റേയും വിദ്യയുടേയും അഭിനയത്തിലെ മാജിക് കാണിച്ചു തരുന്നതാണ്. വര്‍ഷങ്ങള്‍ മുമ്പ് ചിത്രീകരണം കഴിഞ്ഞ ദ ലാസ്റ്റ് ടെനന്റിന്റെ ഫൂട്ടേജ് നഷ്ടപ്പെടുകയായിരുന്നു. ഈയ്യടുത്താണ് ചിത്രത്തിന്റെ ഒരു വിഎച്ച്എസ് കോപ്പി സര്‍തക് അവിചാരിതമായി കണ്ടെത്തുന്നത്. തുടര്‍ന്ന് ചിത്രം യൂട്യൂബിലൂടെ പുറത്ത് വിടാന്‍ തീരുമാനിക്കുകയായിരുന്നു.


◾  ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന 'ദ് ഒഡീസി' പുതിയ ട്രെയിലര്‍ എത്തി. ഓസ്‌കര്‍ ചിത്രം ഓപ്പണ്‍ഹൈമറിന് ശേഷം നോളന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ് ഒഡീസി'. പൂര്‍ണമായും ഐമാക്സ് ഫിലിം ക്യാമറകളില്‍ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ ചിത്രമാണിത്. ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ ഒഡീസിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ട്രോജന്‍ യുദ്ധത്തിനുശേഷം ഭാര്യ പെനലോപ്പിനടുത്തേക്ക് പോകുന്ന ഇത്താക്കയിലെ രാജാവ് ഒഡീഷ്യസിന്റെ ക്ലാസിക് കഥയാണ് ഒഡീസി. നോളന്റെ എപ്പിക് ആക്ഷന്‍ ഫാന്റസിയില്‍ നടന്‍ മാറ്റ് ഡാമണ്‍, നിത്യനായകനായ ഒഡീഷ്യസായി അഭിനയിക്കും. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോണ്‍ ബെര്‍ന്താല്‍, സെന്‍ഡായ, ലുപിറ്റ ന്യോങ്കോ, റോബര്‍ട്ട് പാറ്റിന്‍സണ്‍, ചാര്‍ലിസ് തെറോണ്‍, മിയ ഗോത്ത് എന്നിവരും ചിത്രത്തിലുണ്ട്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. ചിത്രം 2026 ജൂലൈ 17ന് തിയറ്ററുകളിലെത്തും.


◾  മിലിട്ടറിക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത എടിവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര. ഥാര്‍ റോക്സ് അടിസ്ഥാനമാക്കി രൂപകല്‍പന ചെയ്തിരിക്കുന്ന വാഹനത്തിന് നിരവധി പ്രത്യേകതകളുണ്ട്. ആനന്ദ് മഹീന്ദ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ വാഹനത്തിന്റെ ചിത്രം പുറത്തുവിട്ടത്. റഫ് ആന്‍ഡ് ടഫ് രൂപമാണ് മഹീന്ദ്ര എടിവിക്ക്. ഭാരം കുറയ്ക്കുന്നതിനായി ഡോറുകളും റൂഫും അടക്കമുള്ള ഘടകങ്ങള്‍ എടുത്തു മാറ്റിയിരിക്കുന്നു. ഡോറുകള്‍ക്ക് പകരം എടിവി സ്റ്റൈല്‍ ഹാഫ് ഡോറുകളാണ്. വാഹനത്തിന് കൂടുതല്‍ ഉറപ്പ് നല്‍കാന്‍ റോള്‍ കേജ്, സ്റ്റീല്‍ റിമ്മുകള്‍, ഓഫ്-റോഡ്-സ്പെക്ക് ടയറുകള്‍, വിന്‍ഡ്ഷീല്‍ഡ് പ്രൊട്ടക്ടറുകള്‍, ജെറികാനുകളും ഹോള്‍ഡറുകളും ഒന്നിലധികം ഓക്സിലറി ലൈറ്റുകളുമുണ്ട്. മഹീന്ദ്രയുടെ സിഗ്‌നേച്ചര്‍ ഗ്രില്ലും പ്രൊജക്റ്റര്‍ എല്‍ഇഡി ഹെഡാലാംപുകളും എല്‍ഇഡി ഡിആര്‍എല്ലുമുണ്ട്. നാലുപേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന വാഹനത്തിന്റെ എന്‍ജിന്‍ സ്പെക്ക് മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. ഥാര്‍ റോക്സിന്റെ സിവിലിയന്‍ മോഡലില്‍ 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്.


◾  എം ലീലാവതി ടീച്ചര്‍ 'മഹാകഥ' എന്ന് വിശേഷിപ്പിച്ച 'ഒരു റിപ്പബ്ലിക്കില്‍' എന്ന കഥയും മരുതം മുക്ക്, അധിപം, ഈ നമ്മളൊക്കെ, ചങ്ങായി വെല്ല്യച്ഛന്‍, ലൈക്ക്, വട്ടക്കൊമ്പുള്ള കാളകള്‍, ആവര്‍ത്തന രസികം, വേയ്സ്റ്റ് എന്നീ കഥകളുമടക്കം വി.എസ്. അനില്‍കുമാറിന്റെ കഥകളുടെ ഏറ്റവും പുതിയ സമാഹാരം. നന്മതിന്മകള്‍ അരങ്ങേറുന്ന ഒരിടം എന്ന നിലയില്‍ തന്റെ 'മരുതം മുക്കി'ല്‍ നിന്നുകൊണ്ട് ചുറ്റുമുള്ള ജീവിതത്തെയും രാഷ്ട്രീയത്തെയും സ്നേഹത്തെയും വിദ്വേഷത്തെയും മനുഷ്യബന്ധങ്ങളെയും വി.എസ്.അനില്‍കുമാര്‍ വാക്കുകളില്‍ നിര്‍മ്മിച്ചിരിക്കുന്നു. 'മരുതം മുക്ക്'. വി എസ് അനില്‍ കുമാര്‍. ജിവി ബുക്സ്. വില 161 രൂപ.


◾  ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും കഞ്ഞിവെള്ളം മികച്ചതാണ്. അധികം മെനക്കെടാതെ കഞ്ഞിവെള്ളം മാത്രം ഉപയോഗിച്ച് ചര്‍മത്തിലെ ടാന്‍ നീക്കാം. ചര്‍മത്തിലെ കരിവാളിപ്പ് അഥവാ ടാന്‍ ഒഴിവാക്കാന്‍ കുളിക്കുന്നതിന് മുന്‍ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും നന്നായി പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകികളയാവുന്നതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് പതിവായി മുഖം കഴുകുന്നത് ചര്‍മത്തെ തിളക്കമുള്ളതും മൃദുലവുമാക്കും. മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇത് ചര്‍മത്തില്‍ അടിഞ്ഞുകൂടിയ അഴുക്കും മാലിന്യവും പെട്ടെന്ന് നീക്കം ചെയ്യാന്‍ സഹായിക്കും. മുഖക്കുരുവിനെ തടയാനും ഈ ശീലം സഹായിക്കും. ചര്‍മത്തിന് മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ഉലുവ എടുക്കണം. ഇത് രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തിലിട്ട് വച്ച ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ വെള്ളം നനഞ്ഞ മുടിയില്‍ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. തിരക്കുള്ള ദിവസങ്ങളില്‍ കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.


ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 95.01, പൗണ്ട് - 129.12, യൂറോ - 111.53, സ്വിസ് ഫ്രാങ്ക് - 121.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.82, ബഹറിന്‍ ദിനാര്‍ - 251.80, കുവൈത്ത് ദിനാര്‍ -308.30, ഒമാനി റിയാല്‍ - 247.00, സൗദി റിയാല്‍ - 25.31, യു.എ.ഇ ദിര്‍ഹം - 25.92, ഖത്തര്‍ റിയാല്‍ - 26.04, കനേഡിയന്‍ ഡോളര്‍ - 69.94.

RELATED STORIES

  • പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) വാഹന അപകത്തിൽ മരണപ്പെട്ടു - ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിൽ, കറവൂർ സഭാ ശുശ്രൂഷകൻ, ദൈവസഭ കൊട്ടാരക്കര, മാറനാട് സഭാംഗം, ചരുവിളപുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) ഇന്നലെ ഉച്ചകഴിഞ്ഞു പന്തളത്തു വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. വേദനയോടെ അറിയിക്കുന്നു. ഇന്ന് മുളക്കുഴയിൽ

    രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം - മലയിൻകീഴിനടുത്ത് പൊട്ടൻകാവിലാണ് അപകടം സംഭവിച്ചത്. മലയത്ത് താമസിക്കുന്ന രണ്ടു വിദ്യാർത്ഥികൾ യാത്ര ചെയ്ത ബൈക്ക് കെ.എസ്.ആർടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അജിത്ത്, സനൂപ്

    ഏലോഹീം സ്നേഹത്തണൽ കെയർ ഹോമിലെ മൂന്ന് പേരേ അറസ്റ്റ് ചെയ്തു - ഏതോ ഒരു പാസ്റ്റർ അത് ചെയ്തു, കൊല്ലത്ത് 72-കാരി പീഡിപ്പിക്കപ്പെട്ടു എന്നൊക്കെയുള്ള വാർത്തകളല്ല ഇപ്പോൾ ഷെയർ ചെയ്യേണ്ടത്. നിയമം നടപ്പാക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ നടത്തുന്ന ഈ വഞ്ചനയെയും, അനാഥാലയങ്ങളുടെ മറവിൽ നടക്കുന്ന ഈ മനുഷ്യക്കടത്തിനെയും അവയവക്കച്ചവടത്തെയും തുറന്നുകാട്ടുന്ന ഈ പോസ്റ്റാണ് നമ്മൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. ​ചെറിയ മീനുകളെ മാത്രമല്ല, ഈ കൊള്ളരുതായ്മകൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ബോർഡ് മെമ്പർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ എന്റെ പോരാട്ടം തുടരുക

    കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് - കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷ തുടങ്ങുകയും 12:30 ന് ഹെബ്രോൻ ഐ.പി.സി കുറ്റൂർ സഭയുടെ സെമിത്തേരിയിൽ സംസ്‌ക്കരിക്കുന്നതാണ്. ദുഃഖിതരായിരിക്കുന്ന ഭവനാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിക്കുന്നു.

    കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം നിര്യാതയായി - ഭർത്താവ് പരേതനായ കെ.എസ്. എബ്രഹാം. മക്കൾ: സൈമൻ, ജോയി (പരേതർ), ലിസി, സാബു, ബേബി. മരുമക്കൾ: റോസമ്മ (പരേത), മോളമ്മ, മോനച്ചൻ, ലൗസി, മോളി. പത്തു കൊച്ചുമക്കളും അവക്ക് എട്ടു കൊച്ചുമക്കളുമുണ്ട്. കുറ്റൂർ ഐ.പി.സി സഭയുടെ അംഗമാണ്. സംസ്‌കാരം: പിന്നീട്.

    കെ. തങ്കപ്പൻ സ്മാരക പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം ഒന്നിന് - ഈ വർഷം പ്രശസ്ത കർണ്ണാടക കഥകളി സംഗീതജ്ഞ ശ്രീമതി മീരാ റാംമോഹന് ഈ വർഷത്തെ പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം 1- ആം തീയതി തിരുവനന്തപുരത്ത് നടത്തുന്ന പ്രൗഡ ഗംഭീരമായ സദസ്സിൽ പുരസ്കാരം സമർപ്പിക്കും. 25000/- രൂപയും പൊന്നാടയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം. കൂടുതൽ വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കും. എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

    സീസൺ ടിക്കറ്റ് യാത്രക്കാർക്ക് കയറാൻ പറ്റുന്ന കോച്ചുകൾ ഇതാ - പ്രധാന കുറിപ്പ്: എല്ലാ ട്രെയിനുകളിലും ഒരേ കോച്ചുകളല്ല De-Reserved ചെയ്തിരിക്കുന്നത്. ഓരോ ട്രെയിനിലും വ്യത്യസ്ത Sleeper കോച്ചുകളാണ് De-Reserved ആയി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ യാത്ര ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ട്രെയിനിന്റെ നമ്പറും അനുവദിച്ചിരിക്കുന്ന കോച്ച് നമ്പറും നിർബന്ധമായും പരിശോധിക്കുക. De-Reserved ആയി പ്രഖ്യാപിച്ച കോച്ചുകളിലും നിർദ്ദിഷ്ട സെക്ഷനുകളിലും മാത്രമാണ് സീസൺ ടിക്കറ്റ് ഉപയോഗിച്ച്

    അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തി - ഔദ്യോഗിക ലോഗിന്‍ വിവരങ്ങള്‍ നിയമവിരുദ്ധമായി കൈവശം വെച്ച് ദുരുപയോഗം ചെയ്ത ഡ്രൈവിങ് സ്‌കൂളിലെ ജീവനക്കാരിക്കെതിരെ അടിയന്തരമായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും. ഇത്തരം ഐഡി-പാസ്വേഡ് ദുരുപയോഗങ്ങളും ക്രമക്കേടുകളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍, ഉദ്യോഗസ്ഥര്‍ക്ക് 'വാഹന്‍', 'സാരഥി' സോഫ്റ്റ്വെയറുകളില്‍ ലോഗിന്‍ ചെയ്യുന്നതിനായി നിലവിലുള്ള ഒടിപി സംവിധാനങ്ങള്‍ക്ക് പുറമെ, സുരക്ഷ

    അന്തരിച്ച സിനിമാ നടൻ സലിം കുമാൻ്റെ ചരിത്രം - സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിപ്പിക്കുയും ചെയ്തു അത് ഒരു

    സ്വകാര്യ ആശുപത്രിയിൽ നിന്നും കീശയിലാക്കും; സ്വകാര്യ പ്രാക്ടീസ് കണ്ടെത്തി വിജിലൻസ്, കേസെടുക്കും - സർക്കാർ ശമ്പളത്തിന് പുറമെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മറ്റ് ഇരുന്നൂറോളം സർക്കാർ ഡോക്ടർമാരും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്

    നിയമിതനായി - പാസ്റ്റർ റോയി പി ജോർജ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ പി ഇ സംസ്ഥാന പ്രസിഡൻറ് ആയി നിയമിതനായി.

    പാസ്റ്റർ എബ്രഹാം മാത്യുവിന്റെ മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു* - പാസ്റ്റർ എബ്രഹാം മാത്യൂവിന്റെ (ബാബു സീതത്തോട്) മകൻ സെയിൻ ഇട്ടി എബ്രഹാം നിര്യാതനായി. കഴിഞ്ഞ ചില ദിവസങ്ങളായി വെല്ലൂർ സി എം സി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

    ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍ - നൂതനമായ ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യയാണ് ഈ ബോട്ടിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു നിശ്ചിത വേഗത കൈവരിക്കുന്നതോടെ, ബോട്ട് ജലോപരിതലത്തില്‍ നിന്ന് പൂര്‍ണമായും ഉയര്‍ന്ന് വായുവില്‍ പൊങ്ങി പറക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് ജലഘര്‍ഷണം ഗണ്യമായി കുറയ്‌ക്കുകയും, തിരമാലകള്‍ക്ക് മുകളിലൂടെ തെന്നി നീങ്ങാന്‍

    സ്റ്റാ​ലി​ന്‍റെ ശേ​ഖ​ര​ത്തി​ലെ 40,000 കു​പ്പി വീ​ഞ്ഞ് ജോ​ർ​ജി​യ സ​ർ​ക്കാ​ർ ലേ​ല​ത്തി​നു വ​യ്ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു - സോ​വ്യ​റ്റ് യൂ​ണി​യ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ജോ​ർ​ജി​യ​യി​ൽ ജ​നി​ച്ച ജോ​സ​ഫ് സ്റ്റാ​ലി​ന് വൈ​ൻ ശേ​ഖ​രി​ക്ക​ൽ ഹ​ര​മാ​യി​രു​ന്നു. 1917ലെ ​വി​പ്ല​വ​ത്തി​ൽ അ​ധി​കാ​രം പി​ടി​ച്ച ക​മ്യൂ​ണി​സ്റ്റു​ക​ൾ റ​ഷ്യ​ൻ ച​ക്ര​വ​ർ​ത്തി​മാ​രു​ടെ വീ​ഞ്ഞു​ശേ​ഖ​ര​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

    ദൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു - രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങൾ ആക്രമിക്കുക എന്നതായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. പിടിയിലായ ഒമ്പത് പേരും ദൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരിൽ ചില വിദേശ പൗരന്മാരും ഉണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

    ബിനീഷ് കോടിയേരിക്ക് സിപിഐഎം അംഗത്വം വീണ്ടും പുതുക്കി നല്‍കി - പ്രാദേശിക വിഷയത്തെ മുന്‍നിര്‍ത്തിയാണ് ബിനീഷിന്റെ അംഗത്വം പുനഃസ്ഥാപിക്കാത്തതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. ഇതില്‍ സംസ്ഥാന നേതൃത്വം ഇടപെടുമോയെന്ന ചോദ്യത്തിന് മറുപടിയും നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് വിമര്‍ശനവും ഉയര്‍ന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പാര്‍ട്ടിയെ പ്രതിരോധിക്കുന്ന ബിനീഷിനെ എന്തുകൊണ്ടാണ് പാര്‍ട്ടി മാറ്റി നിര്‍ത്തുന്നതെന്ന ചോദ്യമായിരുന്നു യോഗത്തില്‍ ഉയര്‍ന്നത്. ബിനീഷിന് അം​ഗത്വം പുതുക്കി നൽകാൻ

    ഡിവൈഎഫ്‌ഐ നേതാവിനെതിരെ പോലിസ് കേസെടുത്തു - ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. ജോലിവാഗ്ദാനം നല്‍കി യുവതിയെ ചാത്തന്‍കുന്നിലെ പ്രതിയുടെ വീട്ടില്‍വെച്ചും, വിവിധ സ്ഥലങ്ങളിലുമായി പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

    ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ കോഴിക്കോട് ഫറൂഖ് കോളേജ് സെമിയിൽ - ക്രൈസ്റ്റ് കോളേജിനെതിരെ ആദ്യം ബാറ്റ് ചെയ്ത വിടിബി കോളേജ് 20 ഓവറിൽ 109 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 24 റൺസെടുത്ത നിതിൻ രാജാണ് ടോപ് സ്കോറർ. ക്രൈസ്റ്റ് കോളേജിന് വേണ്ടി അമിത് മൂന്നും ജോഷി, അതുൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്രൈസ്റ്റ് കോളേജ് 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 55 റൺസെടുത്ത ജോഷിയാണ് ക്രൈസ്റ്റ് കോളേജിന് വേണ്ടി തിളങ്ങിയത്. അമൽ 23 റൺസെടുത്തു.

    ഗവർണറുടെ നയ പ്രഖ്യാപനത്തിൽ പരാമർശങ്ങൾ ഇല്ല - ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി.

    ചേര്‍ത്തല ഡിവൈഎസ്പി ടി. അനില്‍കുമാറിനെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടി - രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയിറങ്ങിയ അനില്‍കുമാര്‍ പരിഭ്രാന്തനായി വീടിന്റെ മതില്‍ ചാടിക്കടന്ന് ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും, സര്‍വ്വസജ്ജരായി നിന്ന വിജിലന്‍സ് സംഘം ഇയാളെ പിന്തുടര്‍ന്ന് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. കൊല്ലം സ്വദേശിയായ അനില്‍കുമാര്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്താണ് ചേര്‍ത്തലയില്‍ ഡിവൈഎസ്പിയായി ചുമതലയേല്‍ക്കുന്നത്. ചേര്‍ത്തലയില്‍ ചുമതലയേറ്റതു മുതല്‍ ഇയാള്‍ക്കെതിരെ വ്യാപകമായി കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ മാലിന്യ വണ്ടി വിട്ടുനല്‍കാന്‍ ലക്ഷങ്ങള്‍ വാങ്ങുന്നതിനിടെ