ബാല്യത്തിൽ തന്നെ വൃദ്ധയായി!; അന്ത്യം 19–ാം വയസിൽ

ന്യൂഡൽഹി:ഇച്ഛാശക്തി കൊണ്ട് ലോകത്തെ അതിശയിപ്പിച്ച് ബിയാന്ദ്രി ബൂയ്‌സെൻ അന്തരിച്ചു .19–ാം വയസ്സിലാണ് ബിയാന്ദ്രിയുടെ വേർപാട് .

കുട്ടികളിൽ വേഗത്തിൽ വാർധക്യം ബാധിക്കുന്ന ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം എന്ന ജനിതകമാറ്റത്തോടെയാണ് ബിയാന്ദ്രി ബൂയ്‌സെൻ ജനിച്ചത്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്നുള്ള ബിയാന്ദ്രിക്ക് 40 ലക്ഷത്തിൽ ഒരാൾ മാത്രം വരുന്ന രോഗമാണ് ബാധിച്ചത്. ഇത് കുട്ടികളിൽ വേഗത്തിൽ വാർധക്യം ബാധിക്കുന്നതിന് കാരണമാകുന്നു. എല്ലുകൾ പൊട്ടുന്നതും ഇത്തരം രോഗികളിൽ കണ്ടുവരുന്ന പതിവുണ്ട്. എന്നാൽ സധൈര്യം കരുത്തോടെ ജീവിച്ച ബിയാന്ദ്രി 19–ാം വയസ്സ് വരെ ജീവിച്ചു.

ഭേദമാക്കാനാകാത്ത ഈ രോഗം ബാധിച്ചതായി ലോകത്ത് അറിയപ്പെടുന്ന 200 രോഗികളിൽ ഒരാളായിരുന്നു ബിയാന്ദ്രി. ബിയാന്ദ്രിയുടെ അമ്മ ബീ മകളുടെ ഫേസ്ബുക്ക് പേജിൽ ജീവിതത്തിനായുള്ള പോരാട്ടത്തിൽ പരാജയപ്പെട്ടുവെന്നും ‘മകളെ ആഴമായി സ്നേഹിച്ചതിന്’ ലോകമെമ്പാടുമുള്ള എല്ലാ ആരാധകർക്കും നന്ദിയും പറഞ്ഞു. ഇൻറർനെറ്റിലൂടെ അനേകരെ പ്രചോദിപ്പിച്ച ബിയാന്ദ്രിക്ക് സൈബർ ലോകത്ത് നിരവധി ആരാധകരും ഉണ്ടായിരുന്നു.

എച്ച്‌ജിപിഎസ് ഉള്ള കുട്ടികൾ ജനിക്കുമ്പോൾ സാധാരണ പോലെ കാണപ്പെടുന്നു, എന്നാൽ ഏകദേശം ഒൻപത് മുതൽ 24 മാസം വരെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. കണ്ണുകൾ, ചെറിയ താടി, നേർത്ത മൂക്ക്, നീണ്ടുനിൽക്കുന്ന ചെവികൾ എന്നിവയുൾപ്പെടെ രൂപമാറ്റം സംഭവിക്കുന്നു. രോമം, പുരികങ്ങൾ, കൺപീലികൾ എന്നിവയും നഷ്ടപ്പെടുന്നു. ചർമ്മം വൃദ്ധരുടെ പോലെ നേർത്തതും ചുളിവുകളുള്ളതുമായി മാറുന്നു.

RELATED STORIES

  • മൗലാന മസൂദ് അസറിന്റെ കുടുംബം കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചു, താനും കൂടി മരിച്ചിരുന്നെങ്കിലെന്ന് പ്രതികരണം - തന്റെ കുടുംബത്തിലെ 10 അംഗങ്ങള്‍ കൊല്ലപ്പെട്ടു എന്നാണ് ഇപ്പോള്‍ മസൂദ് അസർ സ്ഥിരീകരിച്ചിരിക്കുന്നത്. കുടംബത്തോടൊപ്പം ഉണ്ടായിരുന്ന നാല് സഹായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ബിബിസി ഉർദു ആണ് അസറിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൻ കൂടി കൊല്ലപ്പെട്ടിരുന്നെങ്കില്‍ നന്നായിരുന്നു എന്നും അസർ പ്രതികരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍. മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അസറിന്റെ അടുത്ത സഹായിയും ഇയാളുടെ മാതാവും മറ്റ് രണ്ട് സഹായികളും കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. അസറിന്റെ സഹോദരന്റെ മകനും കൊടും തീവ്രവാദിയും ആയ റൗഫ് അസ്ഗറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാകിസ്താനിലെ ബഹാവല്‍പുരില്‍ നടത്തിയ ആക്രമണത്തില്‍ ആണ് ഇവർ കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ബഹാവല്‍പുർ. ഇവിടത്തെ സുബ്ഹാൻ അള്ള കോംപ്ലക്‌സിന് നേർക്ക് നടത്തിയ ആക്രമണം ഓപ്പറേഷൻ സിന്ദൂരിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആക്രമണങ്ങളില്‍ ഒന്നാണ്. മസൂദ് അസറിന്റെ കുടുംബാംഗങ്ങളുടെ മരണത്തില്‍ വിലാപ യാത്ര നടത്തുമെന്നും വാർത്തകളുണ്ട്. ഇന്ന് വൈകീട്ട് നാല് മണിക്ക് ആയിരിക്കും വിലാപയാത്ര എന്നാണ് മാധ്യമ റിപ്പോർട്ടുകള്‍. വലിയ ക്രൂരതയാണ് ഇത്, എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു, ഇനി ആരും ദയ പ്രതീക്ഷിക്കേണ്ടതില്ലെന്നും മസൂദ് അസർ പ്രസ്താവനയില്‍ പറഞ്ഞതായി ബിബിസി ഉറുദു റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചിട്ടും ഉണ്ട്.

    പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ- ഇന്ന് സര്‍വകക്ഷിയോഗം - ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അടിയന്തര യോഗം ചേര്‍ന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കായി കൂടുതല്‍ ഷെല്‍ട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ കരുതണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതിര്‍ത്തി ജില്ലകള്‍ക്ക് 5 കോടി രൂപ വീതവും മറ്റു ജില്ലകള്‍ക്ക് 2 കോടി രൂപയും അടിയന്തരമായി അനുവദിക്കും. കശ്മീരില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ശ്രീനഗര്‍ വിമാനത്താവളം ഇന്നും അടച്ചിടും. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ പങ്കെടുക്കും. പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ, നയതന്ത്ര നീക്കങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തും. ജമ്മു കശ്മീരില്‍ തുടരുന്ന പാക് പ്രകോപനത്തിലെ തുടര്‍നീര്‍ക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

    മുംബൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി - സുരക്ഷാ ഏജന്‍സികള്‍ ഉടനടി അടിയന്തര നടപടികള്‍ ആരംഭിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്താവളത്തില്‍ പരിശോധനകളും മറ്റ് മുന്‍കരുതല്‍ നടപടികളും ആരംഭിച്ചു. ബോംബ് ഭീഷണിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്

    അനുമതിയില്ലാതെ ഇന്ദിരാഭവനില്‍ കയറരുത്; കെപിസിസി ആസ്ഥാനത്ത് മാധ്യമ വിലക്ക് - ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തക

    എൻ പ്രശാന്ത് ഐഎഎസിന് തിരിച്ചടി; സസ്പെൻഷൻ കാലാവധി നീട്ടി - ഇതേത്തുട‍‍ർന്ന് അച്ചടക്ക നടപടിക്കും ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു. എന്നാൽ പ്രശാന്തിനെ നേരിട്ട് കേൾക്കുന്നതിന് വേണ്ടിയും പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ നിർദേശം ഉണ്ടായിരുന്നതിനാൽ ചീഫ് സെക്രട്ടറി പ്രശാന്തിനെ

    മുൻ മന്ത്രി പി ജെ ജോസഫ് ഇനി ഓട്ടോയിൽ സഞ്ചരിക്കും ;മോൻസ് ജോസഫ് എം എൽ എ യും ഓട്ടോയിൽ തന്നെ - കോൺഗ്രസ് പ്രവർത്തകരുടെ നിസ്വാർത്ഥ പ്രവർത്തനമാണ് ഫ്രാൻസിസ് ജോർജിന്റെ വിജയത്തിന്റെ ആണിക്കല്ലായി മാറിയത് .രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷം ഇത്രയും ഒരുമയോടെ കോൺഗ്രസ്

    ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തും ;18’19 തീയതികളിലെ താമസം കുമരകത്ത് - ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു.രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി

    ഇടുക്കിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച്‌ അപകടം, യുവാവ് മരിച്ചു - ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് അപകടം. മുതലക്കോടം സ്വദേശി 22 വയസുള്ള ആദിത്യൻ ദാസ് ആണ് മരിച്ചത്. വണ്ണപ്പുറത്തുനിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്

    ട്രെക്കില്‍ നിന്ന് റോഡില്‍ വീണത് മൂര്‍ച്ചയേറിയ ഇരുമ്പ്‌ കഷ്ണങ്ങള്‍; പഞ്ചറായത് മൂന്നൂറിലേറെ വാഹനങ്ങള്‍ - പോലീസും ന്യൂ സൗത്ത് വെയില്‍സിനായുള്ള ഗതാഗത വിഭാഗവും പ്രശ്നപരിഹാരത്തിനെത്തി. ഒരു വാഹനത്തില്‍ നിന്ന് മൂർച്ചയേറിയ ഇരുമ്പ്‌ മാലിന്യങ്ങള്‍ റോഡില്‍ വീണതായി ഗതാഗത

    കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ - കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഇതുസംബന്ധിച്ച് കെ സുധാകരന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍, സണ്ണി ജോസഫ്, ആന്റോ ആന്റണി, എംഎം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പേരുകളാണ് സാധ്യത പട്ടികയിലുള്ളത്.

    കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ - കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഇതുസംബന്ധിച്ച് കെ സുധാകരന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍, സണ്ണി ജോസഫ്, ആന്റോ ആന്റണി, എംഎം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പേരുകളാണ് സാധ്യത പട്ടികയിലുള്ളത്.

    എകെജി സെന്ററിന് ഇനി മുതൽ പുതിയ മേൽവിലാസം - ഏപ്രിൽ 23 നാണ് സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിനായി നിര്‍മിച്ച എ കെ ജി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിച്ചത്. നിലവില്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ കെ ജി സ്മാരക പഠനഗവേഷണ കേന്ദ്രത്തിനു സമീപം ഡോ. എന്‍ എസ്

    സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു - സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങളിലൂടെയാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ പരിചയം. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്

    കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. - ശ്രീ സൂരജ് കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിലെ ജാബർ ഹോസ്പിറ്റലിലെയും, ഭാര്യ ശ്രീമതി ബിൻസി സൂരജ് കുവൈറ്റ്‌ ഡിഫെൻസ് ഹോസ്പിറ്റിലെയും സ്റ്റാഫ് നഴ്‌സുമാരായിരുന്നു. പോലീസ് സ്ഥലത്ത് എത്തി തുടർ

    വിഴിഞ്ഞം; ചടങ്ങില്‍ പങ്കെടുക്കില്ല; മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞെന്ന് വി ഡി സതീശന്‍ - അതില്‍ പരിഭവമോ പരാതിയോ ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഴിഞ്ഞം കമ്മീഷനിങ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കിലും ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രധാനമന്ത്രി അതിനാണോ വരുന്നതെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറയട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു.

    പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം - ഈ പിഴത്തുക കൊല്ലപ്പെട്ട സുധീഷിൻ്റെ അമ്മക്ക് നൽകണമെന്നും കോടതി വിധിച്ചു. ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ (35) പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിളയിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയും കാല്‍ വെട്ടിമാറ്റി റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കേസ്. 2021 ഡിസംബര്‍ 11 നായിരുന്നു നിഷ്ഠൂര കൊലപാതകം നടന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമായത്.

    കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്സൈസ് - ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകൻ കനിവ് ഉള്‍പ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസില്‍ ഒൻപതാം പ്രതിയായിരുന്നു കനിവ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി. പിന്നാലെ കേസിന്റെ എഫ്‌ഐആർ ഉള്‍പ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി.

    പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കാൻ സൈന്യത്തിന് നിർദേശം - ഭീകരരെ ജീവനോടെ പിടികൂടിയാൽ മാത്രമേ ഇവർ പാക്കിസ്ഥാനിൽ നിന്നെത്തിയവരാണെന്ന് ഇന്ത്യക്ക് ലോകത്തിന് മുന്നിൽ സ്ഥാപിക്കാൻ കഴിയൂ. മുംബൈ ആക്രമണത്തിൽ അജ്മൽ കസബ് പിടിയിലായതോടെ പാക്കിസ്ഥാ

    യുദ്ധ കപ്പലുകളുടെ ചിത്രം പങ്കുവെച്ച് നാവികസേന : ‘ഒരു ദൗത്യവും ഏറെ ദൂരത്തല്ല, ഒരു കടലും അത്രയും വിശാലമല്ല’ - ആയുധക്കരുത്ത് കാട്ടി അറബിക്കടലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാവികസേന അഭ്യാസ പ്രകടനവും നടത്തിയിരുന്നു. പടക്കപ്പലില്‍നിന്ന് മിസൈല്‍ പരീക്ഷണമടക്കം നടത്തിയായിരുന്നു നാവികസേനയുടെ തയ്യാറെടുപ്പുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിൽ