വ്യാജരേഖകൾ ചമച്ച് കേരളത്തിൽ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ
Reporter: News Desk 07-Feb-20252,559
ബംഗ്ലാദേശ് സ്വദേശി ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കൽ പോലീസ് പിടികൂടിയത്.
ഇന്ത്യക്കാരനെന്ന രീതിയിൽ വർഷങ്ങളായി ഇവിടെ തങ്ങുകയായിരുന്നു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി എടവനക്കാട് വടക്കേ മേത്തറ ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇവർ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് പശ്ചിമബംഗാളിൽ നിന്നും വ്യാജമായി ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ് എന്നിവ സ്വന്തമാക്കിയിരുന്നു. തുടർന്ന് ഇവർ കേരളത്തിൽ എത്തി ഇവിടത്തെ ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ, ഇലക്ഷൻ ഐഡി കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവയും വ്യാജമായി ഉണ്ടാക്കിയിരുന്നു.
തുടർന്ന് ഈ വ്യാജ രേഖകളുമായി വടക്കേ മേത്തറ ഭാഗത്ത് സ്ഥലം വാങ്ങി രജിസ്റ്റർ ചെയ്യുകയായിരുന്നു. അവിടെ ഓടശ്ശേരി വീട് എന്ന വീട്ടുപേരിൽ ടിൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. പരിശോധനയിൽ കേരളത്തിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസും, വാഹനത്തിന്റെ ആർസി ബുക്കിന്റെ പകർപ്പ് , എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ് ഐ മാരായ അഖിൽ വിജയകുമാർ, ലാലൻ, ഹരിചന്ദ്, എ എസ് ഐ മാരായ സ്വപ്ന, റെജി എ തങ്കപ്പൻ, എസ് സി പി ഒ മാരായ മിറാജ്, സുനിൽ കുമാർ, സിപിഒ മാരായ ശ്രീകാന്ത്, ആന്റെണി ഫ്രെഡി, ശ്യാംകുമാർ, ഐശ്വര്യ, എച്ച്.ജി. വേണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി റൂറൽ ജില്ലയിൽ ഈ വർഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം മുപ്പത്തിയേഴായി.
RELATED STORIES
പാസ്റ്റർ രജീഷ് കുര്യൻ വർഗീസ് നിര്യാതനായി - തൊടുപുഴ സെക്ഷനിൽ ആനിക്കാട്, ചാലക്കുടി സെക്ഷനിൽ കൊടകര, എറണാകുളം സെക്ഷനിൽ പനങ്ങാട് എന്നീ സഭകളിലെ ശുശ്രൂഷകനായിരുന്ന ചങ്ങനാശ്ശേരി സെക്ഷനിലെ നാട്ടകം സഭാംഗം പ്രിയ കർത്തൃദാസൻ പാസ്റ്റർ റെജീഷ് കുര്യൻ വർഗീസ് (41 വയസ്സ്) നിര്യാതനായി. ഭൗതിക ശരീരം ജൂൺ 29 തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ട് വരും. സംസ്കാര ശുശ്രൂഷ ഉച്ചക്ക് 1 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പരുത്തുംപാറ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ.
News Desk28-Jun-2026ഞങ്ങളുടെ പ്രീയപ്പെട്ട വി.പി. ഫിലിപ്പ് സാറിന് ആശംസകൾ (സന്തോഷ് പന്തളം, ലാൻഡ് വേ ന്യൂസ്) - സാറിൻ്റെ തൂലിക സംഭാവനകൾക്കും ലഭിച്ച അർഹമായ അംഗീകാരമാണ് ഈ വിശിഷ്ട നേട്ടമെന്നതിൽ എനിക്ക് സംശയമില്ല. അനവധി സെമിനാരികളിൽ അനേകം വിദ്യാർത്ഥികൾക്ക് മാതൃകായാത് ഞാൻ ഓർക്കുന്നു. ഇന്ത്യാ പെന്തെക്കോസ്തു സഭയുടെ പുത്രികാ സംഘടനക്ക് സാർ നൽകിയ സംഭാവനകൾ ഇപ്പോഴും ഓർമ്മ മണ്ഡലത്തിൽ അലതല്ലുന്നു. സത്യവചനത്തിൻ്റെ വിത്തുകൾ ആഴമായി വിതച്ച് ആത്മീയ നേതൃത്വത്തിനും പ്രചോദനമായിത്തീർന്നിരിക്കുന്നു എന്ന് പറയുന്നതിൽ അങ്ങ് പഠിപ്പിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് അതീവ സന്തോഷമുണ്ട്. ആയിരങ്ങൾക്ക് ഇനിയും ഒരു മുതൽ കൂട്ടായി തീരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. തുടർന്നും ദൈവത്തിൻ്റെ ജ്ഞാനവും കൃപയും ശക്തിയും വിശേഷാൽ ആരോഗ്യവും ആയുസ്സും നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ട്,
News Desk26-Jun-2026ഇന്ന് ലോക ലഹരി വിരുദ്ധ ദിനം - കഞ്ചാവ് (കന്നാബിസ്): ചരസ്, ഭാംഗ്, മരിജുവാന, ഹാഷിഷ് എന്നിവ ഈ വിഭാഗത്തിലാണ്. പുകവലിയായോ ഭക്ഷണത്തില്‍ ചേര്‍ത്തോ ഉപയോഗിക്കുന്നു. സംശയം, ഭ്രമം, ഒറ്റപ്പെടല്‍, മാനസിക നില തെറ്റല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഹാലൂസിനോജനുകള്‍: എല്‍.എസ്.ഡി., സിലോസൈബിന്‍, മാജിക് മഷ്റൂം തുടങ്ങിയ അതിമാരക ലഹരികളാണിവ. ഇല്ലാത്ത കാഴ്ചകളും ശബ്ദങ്ങളും തോന്നിപ്പിക്കുന്ന ഇവ തലച്ചോറിനെ പൂര്‍ണ്ണമായി തകര്‍ക്കും.
News Desk26-Jun-2026വ്യാജ മരുന്നിടപാടുകൾക്ക് പൂട്ട് : ക്യുആർ കോഡ് അധിഷ്ഠിത ട്രാക്ക്-ആൻഡ്-ട്രേസ് സിസ്റ്റം കേന്ദ്രസർക്കാർ നിലവിൽ കൊണ്ടുവന്നു ക - വ്യാജ മരുന്നുകളുടെ കണ്ടെത്തൽ വർദ്ധിപ്പിക്കുന്നതിനും, വ്യാജ മരുന്നുകളുടെ രക്തചംക്രമണം കുറയ്‌ക്കുന്നതിനും, വിപണിയിൽ മരുന്നുകളുടെ വേഗത്തിലുള്ള ആധികാരികത പ്രാപ്തമാക്കുന്നതിലൂടെ രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവാരമില്ലാത്ത ആന്റിമൈക്രോബയൽ ഉൽപ്പന്നങ്ങളുടെ നിരീക്ഷണവും തിരിച്ചറിയലും മെച്ചപ്പെടുത്തുന്നതിലൂടെ ആന്റിമൈക്രോബയൽ പ്രതിരോധത്തെ (AMR) ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ ഈ നടപടി പിന്തുണയ്‌ക്കുമെന്നും മന്ത്രാലയം പറഞ്ഞു. നടപ്പിലാക്കൽ ഘട്ടം ഘട്ടമായി നടത്തും. വാക്‌സിനുകൾ, കാൻസർ മരുന്നുകൾ, മയക്കുമരുന്ന്, സൈക്കോട്രോപിക് മരുന്നുകൾ എന്നിവയ്‌ക്കുള്ള ക്യുആർ കോഡ് ആവശ്യകതകൾ ഈ വർഷം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും, അതേസമയം ആന്റിമൈക്രോബയലുകൾ 2028 ജൂലൈ ഒന്നുമുതൽ
News Desk26-Jun-2026പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം - അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്‌പോർട്ട് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2025ല്‍ 1.31 കോടി പാസ്‌പോര്‍ട്ടുകളടക്കം ഒന്നരക്കോടി സേവനങ്ങള്‍ നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോലീസ് പരിശോധനാ സമയം ഒഴിവാക്കിയാല്‍ ആറ് പ്രവൃത്തി ദിവസത്തിലൂടെ പാസ്‌പോര്‍ട്ട് നല്‍കുന്നതിലൂടെ സേവനങ്ങള്‍ക്ക് എടുക്കുന്ന ശരാശി സമയത്തില്‍ പുരോഗതിയുണ്ടായി. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍
News Desk25-Jun-2026കല്ലുപ്പാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗ ദിനാചരണം നടത്തി - വാർഡ് മെമ്പർമാരായ ശ്രീമതി. ടിബി സൂസൻ മാത്യു, ശ്രീ.അനിൽതോമസ്, ശ്രീമതി.മറിയാമ്മ വർഗീസ്, ശ്രീ. കെ. ബി.രാമചന്ദ്രൻ, ശ്രീ. ഗിരീഷ് കുമാർ, ശ്രീമതി.മോളികുട്ടി ഷാജി, ശ്രീമതി. ശോശാമ്മ ഈശോ, ശ്രീമതി.സൂസൻ തോമസ്, ശ്രീ. അനിൽകുമാർ കെ ശ്രീ.മനു ടി.ടി, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി.ജോളി തോമസ്, കല്ലുപ്പാറ പഞ്ചായത്ത് സെക്രട്ടറി ശ്രീ. നന്ദകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ചെറിയാൻ മണ്ണഞ്ചേരി സ്വാഗതവും, സീനിയർ മെഡിക്കൽ ഓഫീസർ GAD കല്ലുപ്പാറ ഡോ. ജാർവിസ് ജേക്കബ് കൃതജ്ഞതയും പറഞ്ഞു.
News Desk25-Jun-2026പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) വാഹന അപകത്തിൽ മരണപ്പെട്ടു - ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിൽ, കറവൂർ സഭാ ശുശ്രൂഷകൻ, ദൈവസഭ കൊട്ടാരക്കര, മാറനാട് സഭാംഗം, ചരുവിളപുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) ഇന്നലെ ഉച്ചകഴിഞ്ഞു പന്തളത്തു വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. വേദനയോടെ അറിയിക്കുന്നു. ഇന്ന് മുളക്കുഴയിൽ
News Desk24-Jun-2026രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം - മലയിൻകീഴിനടുത്ത് പൊട്ടൻകാവിലാണ് അപകടം സംഭവിച്ചത്. മലയത്ത് താമസിക്കുന്ന രണ്ടു വിദ്യാർത്ഥികൾ യാത്ര ചെയ്ത ബൈക്ക് കെ.എസ്.ആർടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അജിത്ത്, സനൂപ്
News Desk23-Jun-2026ഏലോഹീം സ്നേഹത്തണൽ കെയർ ഹോമിലെ മൂന്ന് പേരേ അറസ്റ്റ് ചെയ്തു - ഏതോ ഒരു പാസ്റ്റർ അത് ചെയ്തു, കൊല്ലത്ത് 72-കാരി പീഡിപ്പിക്കപ്പെട്ടു എന്നൊക്കെയുള്ള വാർത്തകളല്ല ഇപ്പോൾ ഷെയർ ചെയ്യേണ്ടത്. നിയമം നടപ്പാക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ നടത്തുന്ന ഈ വഞ്ചനയെയും, അനാഥാലയങ്ങളുടെ മറവിൽ നടക്കുന്ന ഈ മനുഷ്യക്കടത്തിനെയും അവയവക്കച്ചവടത്തെയും തുറന്നുകാട്ടുന്ന ഈ പോസ്റ്റാണ് നമ്മൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. ചെറിയ മീനുകളെ മാത്രമല്ല, ഈ കൊള്ളരുതായ്മകൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ബോർഡ് മെമ്പർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ എന്റെ പോരാട്ടം തുടരുക
News Desk21-Jun-2026കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് - കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷ തുടങ്ങുകയും 12:30 ന് ഹെബ്രോൻ ഐ.പി.സി കുറ്റൂർ സഭയുടെ സെമിത്തേരിയിൽ സംസ്‌ക്കരിക്കുന്നതാണ്. ദുഃഖിതരായിരിക്കുന്ന ഭവനാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിക്കുന്നു.
News Desk18-Jun-2026കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം നിര്യാതയായി - ഭർത്താവ് പരേതനായ കെ.എസ്. എബ്രഹാം. മക്കൾ: സൈമൻ, ജോയി (പരേതർ), ലിസി, സാബു, ബേബി. മരുമക്കൾ: റോസമ്മ (പരേത), മോളമ്മ, മോനച്ചൻ, ലൗസി, മോളി. പത്തു കൊച്ചുമക്കളും അവക്ക് എട്ടു കൊച്ചുമക്കളുമുണ്ട്. കുറ്റൂർ ഐ.പി.സി സഭയുടെ അംഗമാണ്. സംസ്‌കാരം: പിന്നീട്.
News Desk18-Jun-2026കെ. തങ്കപ്പൻ സ്മാരക പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം ഒന്നിന് - ഈ വർഷം പ്രശസ്ത കർണ്ണാടക കഥകളി സംഗീതജ്ഞ ശ്രീമതി മീരാ റാംമോഹന് ഈ വർഷത്തെ പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം 1- ആം തീയതി തിരുവനന്തപുരത്ത് നടത്തുന്ന പ്രൗഡ ഗംഭീരമായ സദസ്സിൽ പുരസ്കാരം സമർപ്പിക്കും. 25000/- രൂപയും പൊന്നാടയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം. കൂടുതൽ വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കും. എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
News Desk17-Jun-2026സീസൺ ടിക്കറ്റ് യാത്രക്കാർക്ക് കയറാൻ പറ്റുന്ന കോച്ചുകൾ ഇതാ - പ്രധാന കുറിപ്പ്: എല്ലാ ട്രെയിനുകളിലും ഒരേ കോച്ചുകളല്ല De-Reserved ചെയ്തിരിക്കുന്നത്. ഓരോ ട്രെയിനിലും വ്യത്യസ്ത Sleeper കോച്ചുകളാണ് De-Reserved ആയി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ യാത്ര ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ട്രെയിനിന്റെ നമ്പറും അനുവദിച്ചിരിക്കുന്ന കോച്ച് നമ്പറും നിർബന്ധമായും പരിശോധിക്കുക. De-Reserved ആയി പ്രഖ്യാപിച്ച കോച്ചുകളിലും നിർദ്ദിഷ്ട സെക്ഷനുകളിലും മാത്രമാണ് സീസൺ ടിക്കറ്റ് ഉപയോഗിച്ച്
News Desk12-Jun-2026അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തി - ഔദ്യോഗിക ലോഗിന്‍ വിവരങ്ങള്‍ നിയമവിരുദ്ധമായി കൈവശം വെച്ച് ദുരുപയോഗം ചെയ്ത ഡ്രൈവിങ് സ്‌കൂളിലെ ജീവനക്കാരിക്കെതിരെ അടിയന്തരമായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും. ഇത്തരം ഐഡി-പാസ്വേഡ് ദുരുപയോഗങ്ങളും ക്രമക്കേടുകളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍, ഉദ്യോഗസ്ഥര്‍ക്ക് 'വാഹന്‍', 'സാരഥി' സോഫ്റ്റ്വെയറുകളില്‍ ലോഗിന്‍ ചെയ്യുന്നതിനായി നിലവിലുള്ള ഒടിപി സംവിധാനങ്ങള്‍ക്ക് പുറമെ, സുരക്ഷ
News Desk09-Jun-2026അന്തരിച്ച സിനിമാ നടൻ സലിം കുമാൻ്റെ ചരിത്രം - സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിപ്പിക്കുയും ചെയ്തു അത് ഒരു
News Desk08-Jun-2026സ്വകാര്യ ആശുപത്രിയിൽ നിന്നും കീശയിലാക്കും; സ്വകാര്യ പ്രാക്ടീസ് കണ്ടെത്തി വിജിലൻസ്, കേസെടുക്കും - സർക്കാർ ശമ്പളത്തിന് പുറമെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മറ്റ് ഇരുന്നൂറോളം സർക്കാർ ഡോക്ടർമാരും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്
News Desk07-Jun-2026നിയമിതനായി - പാസ്റ്റർ റോയി പി ജോർജ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ പി ഇ സംസ്ഥാന പ്രസിഡൻറ് ആയി നിയമിതനായി.
News Desk02-Jun-2026പാസ്റ്റർ എബ്രഹാം മാത്യുവിന്റെ മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു* - പാസ്റ്റർ എബ്രഹാം മാത്യൂവിന്റെ (ബാബു സീതത്തോട്) മകൻ സെയിൻ ഇട്ടി എബ്രഹാം നിര്യാതനായി. കഴിഞ്ഞ ചില ദിവസങ്ങളായി വെല്ലൂർ സി എം സി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
News Desk02-Jun-2026ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍ - നൂതനമായ ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യയാണ് ഈ ബോട്ടിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു നിശ്ചിത വേഗത കൈവരിക്കുന്നതോടെ, ബോട്ട് ജലോപരിതലത്തില്‍ നിന്ന് പൂര്‍ണമായും ഉയര്‍ന്ന് വായുവില്‍ പൊങ്ങി പറക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് ജലഘര്‍ഷണം ഗണ്യമായി കുറയ്‌ക്കുകയും, തിരമാലകള്‍ക്ക് മുകളിലൂടെ തെന്നി നീങ്ങാന്‍
News Desk31-May-2026സ്റ്റാലിന്റെ ശേഖരത്തിലെ 40,000 കുപ്പി വീഞ്ഞ് ജോർജിയ സർക്കാർ ലേലത്തിനു വയ്ക്കാൻ പദ്ധതിയിടുന്നു - സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോർജിയയിൽ ജനിച്ച ജോസഫ് സ്റ്റാലിന് വൈൻ ശേഖരിക്കൽ ഹരമായിരുന്നു. 1917ലെ വിപ്ലവത്തിൽ അധികാരം പിടിച്ച കമ്യൂണിസ്റ്റുകൾ റഷ്യൻ ചക്രവർത്തിമാരുടെ വീഞ്ഞുശേഖരവും പിടിച്ചെടുത്തിരുന്നു.
News Desk30-May-2026



















