സ്വകാര്യ സേവനദാതാക്കൾ നിരക്ക് വർധിപ്പിച്ച് 17 ദിവസത്തിനിടെ കേരളത്തിൽ മൊബൈൽ കണക്ഷനിൽ ബിഎസ്എൻഎല്ലിന് 90 ശതമാനം വർധന
Reporter: News Desk
23-Jul-2024
ജിയോ, എയർടെൽ, വോഡോഫോൺ ഐഡിയ–- വി എന്നീ സ്വകാര്യകമ്പനികളെയാണ് നിരക്ക് വർധനയെ തുടർന്ന് വരിക്കാർ ഉപേക്ഷിച്ചത്. 25 മുതൽ 30 ശതമാനംവരെയാണ് അവർ ചാർജ് വർധിപ്പിച്ചത്. ഇന്ത്യയിലെ 116.89 കോടി മൊബൈൽ കണക്ഷനുകളിൽ 8.63 കോടി വരിക്കാരാണ് ബിഎസ്എൻഎല്ലിന്. കേരളത്തിൽ ഇത് 87.95 ലക്ഷമാണ്. ബിഎസ്എൻഎൽ 4 ജി, 5 ജി സംവിധാനം ഒരുക്കുന്നതിൽ വരുത്തിയ കാലതാമസമാണ് സ്വകാര്യ കമ്പനികളുടെ ആധിപത്യത്തിന് വഴിയൊരുക്കിയത്. ഇന്റർനെറ്റിന്റെ വേഗക്കുറവും സാങ്കേതിക തകരാറുകളും കാരണം 2023–- 24 സാമ്പത്തിക വർഷം മാത്രം 1.8 കോടി ഉപഭോക്താക്കൾ ബിഎസ്എൻ View More