മലയാളത്തിന് മോഹൻലാൽ എന്നതൊരു പേരല്ല ; നടനവൈഭവത്തിന്റെ കൊടുമുടിയാണ് ; നാല് പതിറ്റാണ്ടുകളിലെ വേഷപകർച്ചകൾ മോഹൻലാലിനെ ലാലേട്ടനാക്കി ; മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർക്ക് സി മീഡിയാ ടീമിൻറെ ജന്മദിനാശംസകൾ
Reporter: News Desk
21-May-2024
മോഹൻലാലിന്റെ കഥാപാത്രങ്ങൾ നമ്മൾ പിന്നിട്ട കാലത്തിന്റെ അവശേഷിപ്പുകൾ ആയിരുന്നു. അഭിനയത്തിന്റെ രസമാപിനി നഷ്ടപ്പെട്ടിട്ടില്ലാത്ത കഥാപാത്രങ്ങളായിരുന്നു ഓരോന്നും. വില്ലൻ വേഷങ്ങളിൽ നിന്ന് നായകനിലേക്ക്, പിന്നീട് മലയാളിയുടെ നെഞ്ചകത്തേക്ക് ഇതായിരുന്നു ലാലേട്ടന്റെ റൂട്ട്. ഗ്രാമീണനും നാഗരികനും ആന്റിഹീറോയും പ്രതിനായകനും ഫ്യൂഡൽപ്രഭുവും ഉൾപ്പെട്ട വേഷങ്ങൾ ലാലിലൂടെ അനായസം കടന്ന് പോയി. കിരീടത്തിലെ സേതുമാധവനും, ഭരതത്തിലെ ഗോപിനാഥനും എന്നും ലാലേട്ടന്റെ ഐക്കോണിക്കുകൾ തന്നെയാണ്. ഒരൊറ്റ വാക്കുപോലും ഉച്ചരിക്കാതെ, മൗനത്തിന്റെ ഗംഭീരമായ വാചാലതയിൽ സൃഷ്ടിക്കപ്പെട്ട കഥാപാ View More