ഭർതൃപിതാവ് കഴുത്തറുത്തു കൊന്ന യുവതിക്ക് വെടിയേറ്റും പരുക്ക്

കൊച്ചി: മരുമകളെ കഴുത്തറുത്തു കൊന്ന ശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ച വീട്ടിൽ നിന്നു പൊലീസ് എയർ പിസ്റ്റൾ കണ്ടെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് നിഗമനം.

വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളിൽ സെബാസ്റ്റ്യനാണ് (66) മകൻ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

സെബാസ്റ്റ്യൻ എയർ പിസ്റ്റൾ ഉപയോഗിച്ചു ഷാനുവിനെ വെടിവച്ചിട്ടുണ്ടെന്നും നെറ്റിയിൽ വെടി കൊണ്ടു മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു.

ഈ പെല്ലറ്റുകൾ ഷാനുവിന്റെ മൃതദേഹത്തിൽ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

കഴുത്തറുക്കുന്നതിനു മുൻപ് വെടിവച്ചതാകാം. അല്ലെങ്കിൽ വെടിവച്ചിട്ടും മരിക്കാതിരുന്നതിനാൽ കഴുത്തു മുറിച്ചതുമാകാം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനുണ്ട്. വീട്ടിലെ അടുക്കളയിൽ നിന്നാണ് എയർ‍ പിസ്റ്റൾ കണ്ടെടുത്തത്.

RELATED STORIES