വസ്തുവകകളില് വീട്ടമ്മക്ക് തുല്യാവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി
Reporter: News Desk
25-Jun-2023
ഭര്ത്താവിന്റെ മരണശേഷം സ്വത്തില് അവകാശമുന്നയിച്ച് കമ്ശാല അമ്മാള് എന്ന സത്രീ നല്കിയ ഹര്ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണ. ഒരു വീട്ടമ്മ അവധി പോലുമില്ലാതെ മുഴുവന് സമയവും ജോലി ചെയ്യുന്നു. അവര് ഒരു വീടിനെ പരിപാലിക്കുകയും ആവശ്യമുള്ളപ്പോള് ഒരു ഡോക്ടറെ പോലെ കുടുംബങ്ങള്ക്ക് വൈദ്യ സഹായം നല്കുകയും ചെയ്യുന്നു. ഒരു അക്കൗണ്ടിന്റെയും മാനേജരുടെയുമെല്ലാം ചുമതല വീട്ടമ്മ നിര്വഹിക്കുന്നു. അതുകൊണ്ട് അവള് ചെയ്യുന്നതിനെ വിലകുറച്ച് കാണാനാകില്ല ജസ്റ്റിസ് കൃഷ്ണന് രാമസ്വാമി പറഞ്ഞു. View More