മന്ത്രി കെ.എൻ. ബാലഗോപാല്‍ പറയുന്നത് പച്ചക്കള്ളമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ

കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന ധനമന്ത്രി കെ.എൻ.ബാലഗോപാലിൻ്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ.


പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാര്‍ശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കടമെടുപ്പ് പരിധി നിശ്ചയിച്ചത്. കേരളത്തിനും ആ മാനദണ്ഡങ്ങള്‍ ബാധകമാണ്. നടപ്പുവര്‍ഷം അനുവദിച്ച 55,182 കോടിയില്‍ 34,661 കോടി കേരളം ഇതിനോടകം എടുത്തുകഴിഞ്ഞു. ബാക്കി 20,521ല്‍ ആദ്യ മൂന്ന് പാദങ്ങളുടേതാണ് 15,390 കോടി. ബാക്കി. 5,131 കോടി സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ആണ് അനുവദിക്കുക. അതിനെ വെട്ടികുറക്കല്‍ ആയി ധനമന്ത്രി ചിത്രീകരിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു.

ആര്‍.ബി.ഐ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കടമെടുപ്പും ബാധ്യതകളും ക്ഷേമ പെൻഷനോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടിയല്ല. കെ.വി തോമസിനെ പോലുളളവര്‍ക്ക് ഓണറേറിയം നല്‍കാനാണ് വായ്പകളെന്നും വി.മുരളീധരൻ വിമര്‍ശിച്ചു. അല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായിക്ക് നീന്തല്‍ക്കുളം പണിയാനോ വിദേശയാത്ര നടത്താനോ ആകും.

RELATED STORIES