കന്യാസ്ത്രീ നല്‍കിയ പീഡന കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്

പരാതിയില്‍ ആരോപണ വിധേയനായ ജലന്ദര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമാണുള്ളത്. കന്യാസ്ത്രീക്കെതിരെ ജലന്ദര്‍ വികാരി ജനറാള്‍ പരാതി നല്‍കിയത് പിണറായി പറഞ്ഞിട്ടാണെന്നും ജോര്‍ജ് പറയുന്നു. 24 ന്യുസിന്റെ ജനകീയ കോടതി എന്ന പരിപാടിയിലാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.



ഫ്രാങ്കോയ്ക്ക് വേണ്ടി താന്‍ വാദിച്ചത് നൂറു ശതമാനം ശരിയാണ്. എഫ്‌ഐആറില്‍ ബലാത്സംഗം എന്നില്ല, പീഡനം എന്നേയുള്ളുവെന്നും പി.സി ജോര്‍ജ് പറയുന്നു. കേസില്‍ വെറുതെ വിട്ടിട്ടും ഫ്രാങ്കോയെ എന്തുകൊണ്ട് തിരികെ ജലന്ദറില്‍ കയറ്റുന്നില്ലെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്.

കത്തോലിക്കാ സഭ കേസില്‍ പ്രതിയായ ഉടനെ പിടിച്ച് തിരിച്ച് കേറ്റുകയില്ല. പഞ്ചാബില്‍ ഇയാള്‍ക്ക് പകരം വേറൊരു ബിഷപ്പിനെ വെച്ചു വെച്ചു. ആ ബിഷപ്പ് വളരെ സത്യസന്ധമായി അവിടെ സഭയെ മുന്നോട്ടു നയിക്കുകയാണ്. ഒരു മെത്രാനും പട്ടം കൊടുത്തു കഴിഞ്ഞാല്‍ അത് നീക്കാന്‍ സഭയ്ക്ക് അധികാരമില്ല. കന്യാസ്ത്രീ ഉടുപ്പ് കൊടുത്തു കഴിഞ്ഞാല്‍ അത് ദിവ്യ വസ്ത്രം കൊടുത്തതാ. പുറത്താക്കാന്‍ കഴിയില്ല. സഭയില്‍ നിന്ന് പുറത്തു പോകും. അവര് ഉടുപ്പിട്ട് നടന്ന എന്നാ ചെയ്യാനാ?- എന്നായിരുന്നു ജോര്‍ജിന്റെ വിശദീകരണം.

RELATED STORIES