കോട്ടയം ജെയ്നമ്മ തിരോധാനക്കേസില് നിര്ണായക കണ്ടെത്തല്
Reporter: News Desk
14-Aug-2025
എന്നാല്, ഇത് കാണാതായ സ്ത്രീകളില് ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായില്ല. ഏറ്റുമാനൂര് അതിരമ്പുഴ കോട്ടമുറി കാലായില് വീട്ടില് മാത്യുവിന്റെ ഭാര്യ ജെയിന് മാത്യു എന്ന ജെയ്നമ്മ(48)യെ 2024 ഡിസംബര് 23-നു രാവിലെ വീട്ടില്നിന്നു കാണാതായെന്നാണ് ഭര്ത്താവിന്റെ പരാതി. ഇവര് സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില് പോകുകയും താമസിക്കുകയും ചെയ്തിരുന്നു. ധ്യാനകേന്ദ്രങ്ങളില് വെച്ചാകാം സെബാസ്റ്റ്യനുമായി സൗഹൃദമായതെന്നാണു സൂചന.
ഏറ്റുമാനൂര് പോലീസെടുത്ത കേസ് നിലവില് കോട്ടയം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ജെയ്നമ്മയുടെ ഫോണ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടം കണ്ടെത്തിയത്. തുടര്ന്ന് സെബാസ്റ്റ്യനെതിരേ കൊലപാതകത്തിനു View More