സിനിമ നിരൂപകനും എഴുത്തുകാരനും അധ്യാപകനുമായ ശ്യാം ശങ്കരൻ (45) അന്തരിച്ചു
Reporter: News Desk
01-Jun-2025
തൂവാനത്തുമ്പികൾ’ അടക്കമുള്ള മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങൾ മുതൽ ‘പ്രേമലു’ പോലെയുള്ള ന്യൂജൻ സിനിമകളുടെ വരെ ദൃശ്യപരതയും മനുഷ്യവികാരങ്ങളുടെ വാചാലതയും അദ്ദേഹം തന്റെ ചലച്ചിത്രാഭിനിവേശം നിറഞ്ഞ വാക്കുകളിലൂടെ ആസ്വാദകർക്ക് മുന്നിൽ കുറിച്ചിട്ടു. സിനിമകൾ മാത്രമല്ല, സിനിമക്കാരെ കുറിച്ചും അദ്ദേഹം ആവേശത്തോടെ എഴുതിയിരുന്നു.
ഷാജി എൻ കരുണും പത്മരാജനും മലയാള സിനിമക്ക് പകർന്നു നൽകിയ ദൃശ്യഭാഷയുടെ ആഴവും പരപ്പും എഴുത്തുകളിലൂടെ സിനിമാസ്വാദകരിൽ എത്തിക്കുന്നതിലും അദ്ദേഹം വിജയിച്ചു. സ്വന്തമായി ഒരു കലാസിനിമ നിർമിക്കുന്നതിനെ പറ്റിയുള്ള ആലോചനകൾ നടക്കുന്നതിനിടയിലാണ് ശ്യാം ശങ്കരന്റെ അകാലത്തിലുള്ള വിടപറച്ചിൽ.
View More