ഞങ്ങളുടെ  പ്രീയപ്പെട്ട വി.പി. ഫിലിപ്പ് സാറിന് ആശംസകൾ 
(സന്തോഷ് പന്തളം, ലാൻഡ് വേ ന്യൂസ്)

പന്തളം: തികഞ്ഞ ആത്മീയനും  നല്ലൊരു എഴുത്തുക്കാരനും വാഗ്‌മിയും വേദാദ്ധ്യാപകനുമായ വി.പി ഫിലിപ്പ് സാറിന്  ലഭിച്ച ഈ അംഗീകാരത്തിൽ ഹൃദയപൂർവ്വം ഞാനും  സന്തോഷിക്കുന്നു. തൻ്റെ കൂടുംബംഗങ്ങൾ മലബാറിൻ്റെ മണ്ണിൽ ക്രിസ്തുവിൻ്റെ സ്‌നേഹം പകർന്നതും തൻ്റെ മാതാപിതാക്കളുടെ അതേ പാതയിൽ പിൻതുടരുന്നതും സമർപ്പണവും എപ്പോഴും അവർണ്ണനീയമാണ്. 

യാതൊരു പ്രതിഫലവും നോക്കാതെ  ക്രിസ്തു യേശുവിൻ്റെ വിളിയുടെ മുമ്പിൽ തല താഴ്ത്തി യേശുവിൻ്റെ  പാത പിൻപറ്റിക്കൊണ്ട് വേദശാസ്ത്രപഠനത്തോടുള്ള അർപ്പണബോധത്തിനും  വിശ്വസ്തമായ ശുശ്രൂഷകൾക്കും ക്രൈസ്തവ സാഹിത്യരംഗത്തിന് നൽകിയ വിലമതിക്കാനാവാത്ത സാറിൻ്റെ തൂലികാ  സംഭാവനകൾക്കും ലഭിച്ച അർഹമായ അംഗീകാരമാണ് ഈ വിശിഷ്ട നേട്ടമെന്നതിൽ എനിക്ക്  സംശയമില്ല.  അനവധി സെമിനാരികളിൽ അനേകം വിദ്യാർത്ഥികൾക്ക് മാതൃകായായത് ഞാൻ ഓർക്കുന്നു. ഇന്ത്യാ പെന്തെക്കോസ്തു സഭയുടെ പുത്രികാ സംഘടനക്ക് സാർ നൽകിയ സംഭാവനകൾ ഇപ്പോഴും ഓർമ്മ മണ്ഡലത്തിൽ അലതല്ലുന്നു.  സത്യവചനത്തിൻ്റെ വിത്തുകൾ ആഴമായി വിതച്ച് ആത്മീയ നേതൃത്വത്തിനും പ്രചോദനമായിത്തീർന്നിരിക്കുന്നു എന്ന് പറയുന്നതിൽ അങ്ങ് പഠിപ്പിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് അതീവ  സന്തോഷമുണ്ട്. ഇതിൻ്റെ പിൻബലമായി നിശബ്ദമായ സേവനത്തിന് ഉടമയാണ് സാറിൻ്റെ ഭാര്യയും മകളും എന്നത് മറക്കുന്നില്ല.

ആയിരങ്ങൾക്ക് ഇനിയും ഒരു മുതൽ കൂട്ടായി തീരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. തുടർന്നും ദൈവത്തിൻ്റെ   ജ്ഞാനവും കൃപയും ശക്തിയും വിശേഷാൽ ആരോഗ്യവും  ആയുസ്സും ദൈവം നൽകട്ടെ എന്ന് ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും ആശംസകൾ നേരുന്നു. 

RELATED STORIES