എരിഞ്ഞടങ്ങിയ ചാരത്തിൽ നിന്നും പുതു ജീവൻ

എരിഞ്ഞടങ്ങിയ ചാരത്തിൽ നിന്നും പുതിയൊരു ജീവിതനുവഭവമായി രാജേഷ് എന്ന വ്യക്തിയെക്കുറിച്ചുള്ള ഒരു ഫീച്ചർ

ലപ്പുഴ ജില്ലയിൽ കരുവാറ്റ പുത്തൻ പുരയിൽ കരുണാകരൻ രാധമ്മ ദമ്പതികളുടെ രണ്ടു മക്കളിൽ ഒരുവനായ രാജേഷിൻ്റെ ജീവിതത്തിലേക്കുള്ള ഒരു യാത്രയാണ് തുടർന്നുള്ള ഭാഗങ്ങൾ. തൻ്റെ ജീവിതത്തിൽ സംഭവിച്ച ചില നഗ്‌ന സത്യങ്ങൾ ഇവിടെ വായനക്കാർക്കായി   തുറന്നെഴുതുന്നു. 1976 മെയ് രണ്ടാം തീയതി ജനിച്ചു. ചെറിയ പ്രായം മുതൽ  മസിൽസ് രോഗബാധിതനായി ചികിത്സ തുടങ്ങി.  ആർക്കും സഹായിക്കാൻ കഴിയാത്ത നിലയിയിലായി തൻ്റെ ജീവിതം.  ആലപ്പുഴ, തിരുവനന്തപും ആയൂർവേദ കോളേജ്,  വർക്കല പാവന ഗിരി, മറ്റ്  ഗവൺമെൻ്റ് ആശുപത്രികളിലും ചികിത്സ തേടിയെങ്കിൽ  ഫലം  നിഷ്ഭലമായിരുന്നു. എന്തിന് ജീവിക്കണമെന്ന ചിന്തയിൽ ജീവിതത്തെ ശപിച്ചു കൊണ്ടു  ഓരോ ദിവസവും താൻ  തള്ളിനീക്കി കൊണ്ടിരുന്നു. കഷ്ടിച്ച് പത്താം ക്ലാസ് പഠനം വരെ എത്തപ്പെട്ടു.  തൻ്റെ ജീവിതത്തിന് വെല്ലുവിളിയായി കൊണ്ടിരിക്കുന്ന ഈ രോഗത്തിൻ്റെ ശമനത്തിനായി  മുട്ടുന്ന വാതിലുകൾ താനേ അടയുന്നതുപോലെയായിരുന്നു എല്ലാ ഇടവും.  മനുഷ്യരാൽ കൈവിടപ്പെട്ടു പോയ ജീവിതം തിരിച്ചു പിടിക്കുവാൻ യാതെരു വഴിയുമില്ലാതെ പോകുന്നു. ഓരോ ദിവസവും  വീണ്ടും വീണ്ടും  ജീവിതം പടുകുഴിയിൽ അകപ്പെടുകയായിരുന്നു. 


തൻ്റെ ഭവനത്തിൽ വച്ചു തന്നെ  പിതാവ് മദ്യം ഉണ്ടാക്കുകയും അത് പൊതുജനത്തിന്  വില്ക്കുകയും ചെയ്യുമായിരുന്നു. ഈ വിഷയത്തിൽ തൻ്റെ വീട്ടുക്കാരോട്  തനിക്ക് വളരെ എതിർപ്പുണ്ടായിരുന്നു. കാരണം മിക്ക വീടുകളിലും മദ്യത്തിൻ്റെ വിപത്തു മുഖേനേ  അസമാധനം ഉണ്ടാക്കുന്ന കാഴ്ച്ച താൻ  കാണുകയും അറിയുകയും ചെയ്യുന്നതിനാൽ  ഈ വിഷയത്തിൽ  താൻ വളരെ എതിർ നിന്നിരുന്നു.  കാലത്തിൻ്റെ യവനിക അതിൽ തന്നെ രാജേഷിനെ കീഴ്പ്പെടുത്തി എന്ന് പറയുന്നതായി വന്നു. ജീവിതം മുമ്പോട്ട് കൊണ്ടു പോകുവാൻ സാമ്പത്തികമില്ലാതെ നട്ടം തിരിയുമ്പോൾ ചില വഴികൾ തിരഞ്ഞെടുക്കേണ്ടി വന്നു. 


ശാരീരി വിഷയത്തിൽ  ചിക്തസക്കു വേണ്ടി  വർക്കലയിൽ താമസിക്കുമ്പോൾ ഉപ്പ് വെള്ളത്തിൽ കുളിച്ചാൽ മാറ്റമുണ്ടാകുമെന്ന നിലയിൽ  കടലിൽ കുളിക്കാൻ പോകുകയും ആ സമയം കൈകാലുകൾക്ക് ബലമില്ലാത്തതിനാൽ  തിരമാലയിൽ അകപ്പെട്ട് മരണത്തിൻ്റെ കരിനിഴലിൽ അകപ്പെട്ടു ഇവിടെയും ദൈവം വിടുവിച്ചു. 

ഓരോ ദിവസം കഴിയുമ്പോഴും  കാഴ്ച്ച ശക്തി നഷ്‌ടപ്പെടുകയും ആറ് മാസത്തോളം ഒരേ ഇരുപ്പിലായി.  ഇനി ഒരു ജീവിതം തനിക്കില്ലായെന്ന് കരുതിയ സമയത്ത് ഹിന്ദു മാർഗ്ഗത്തിൽ നിന്നും യേശുക്രിസ്തുവിനെ കണ്ടു മുട്ടിയ സുജാത എന്ന ഒരു സഹോദരി ഭവനത്തിൽ കടന്നു വരികയും അവരുടെ  പരിശ്രമത്താൽ  ആരാധനക്ക് രാജേഷിനെ  കൊണ്ടുപോയി.  ഐ.പി.സി പുറക്കാട് സഭയിൽ കടന്നു ചെന്നപ്പോൾ ദൂരെ വച്ച് കണ്ട പാസ്റ്റർ വിളിച്ചു പറഞ്ഞു ഇന്ന്  തന്നെ ഈ സഹോദരൻ നിലത്ത് കാല് കുത്തും സൗഖ്യം പ്രാപിക്കും.   അവിടെയുള്ള ദൈവ പചന ശുശ്രൂഷയിലും ആരാധനയിലും തൻ്റെ തളർന്ന ശരീരത്തിലെ  തല മുതൽ കാൽമുട്ടു വരെ ചൂടു അനുഭവപ്പെടുകയും ചലിക്കാത്ത കാലും കൈകാലുകൾ  ചലിക്കുവാൻ തുടങ്ങി. ഇത് വലിയൊരു വിടുതലായി അപ്പോൾ മാറി. എടുത്ത് കൊണ്ട് പോയ താൻ ആരാധന മധ്യേ രണ്ടു കാലും നിലത്തു കുത്തി എഴുന്നേറ്റ് നിന്നു ഒപ്പം നടക്കുവാൻ തുടങ്ങി.  ആരാധനകഴിഞ്ഞ് തിരിച്ചു വരുന്ന സമയം അവിടെത്തെ പസ്റ്റർ തനിക്ക് ഒരു പുതിയ നിയമം അടങ്ങിയ  ബൈബിൾ  സമ്മാനമായി നൽകി. സന്തോഷത്തോട് വാങ്ങിച്ച് ഭവനത്തിൽ കൊണ്ടുവന്നു.  താൻ കിടക്കുന്ന കട്ടിലിൻ്റെ തലയാണയോട് ചേർത്തു വച്ചിരുന്നു.  ഹിന്ദുക്കളായവർക്ക് ഇതിൻ്റെ പ്രാധാന്യത അത്രക്ക് അറിയാത്തതിനാൽ അത് വായിക്കാനോ പഠിക്കുവാനോ തുനിഞ്ഞില്ല എന്നു മാത്രം.  

കാലങ്ങൾ കഴിഞ്ഞിട്ടും  ശരീരത്തിൽ  പൂർണ്ണമായ ഒരു സൗഖ്യം ലഭിക്കാത്തതിനാൽ വീണ്ടും വീണ്ടും ഭാരപ്പെടേണ്ടി വന്നു. ജീവിതം പച്ചപിടിപ്പിക്കുവാൻ വേറൊരു മാർഗ്ഗം മുമ്പിലില്ലാത്തതിനാൽ മദ്യത്തോട് താല്പര്യമില്ലാത്ത താൻ വീട്ടിൽ കുടിക്കാൻ കടന്നുവരുന്നവർക്ക് അത് ഒഴിച്ചു കൊടുക്കാൻ തുടങ്ങി. ചില നാളുകൾ കഴിഞ്ഞപ്പോൾ അതു കുടിക്കാനും തുടങ്ങി. ബൈബിളിലെ ഒന്നാമത്തെ സങ്കീർത്തനത്തിൽ പറയുന്നതുപോലെ ദുഃഷ്‌ടന്മാരുടെ ആലോചന പ്രകാരം നടന്നാൽ പാപികളുടെ വഴിയിൽ നിൽക്കേണ്ടി വരും, പാപികളുടെ വഴിയിൽ നിന്നാൽ പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കേണ്ടിവരും. ഇതുപോലെയായി തൻ്റെ ജീവിതവുമെന്ന് പറയുന്നതാണ് ശരിയെന്ന് തോന്നിപ്പോകുന്നു. താൻ വേണ്ടാ എന്ന് ചിന്തിച്ചതു തന്നെ വേണമെന്നുള്ളവർക്ക് ഒഴിച്ചു കൊടുക്കേണ്ടി വന്നു ഒപ്പം അത് മറ്റാരും ഒഴിച്ചു  കൊടുക്കാതെ ഒഴിച്ച് കുടിക്കേണ്ടിയും വന്നു.  

അവസാനം ഉണ്ടായിരുന്ന ഒരു നിലവിളക്കു പോലും ഒരു കുപ്പി ചാരായത്തിനു വേണ്ടി മറ്റുള്ളവർക്ക്  വിറ്റ് നശിപ്പിച്ച് ജീവിതം മുമ്പോട്ട് നയിക്കേണ്ടിവന്നു.  

ഈ ഭവനത്തിലെ ഒരു  അകന്ന ബന്ധു കോടതിയിൽ ജഡ്ജി ആയിരുന്ന കാലമായതിനാൽ ചാരായ വിഷയത്തിലോ മറ്റോ  പോലീസോ, എക്സ്സൈസ്  വകുപ്പിലെ ഉദ്യോഗസ്ഥരോ   ഇവരെ  പ്രയാസപ്പെടുത്തുകയോ വീട്ടിൽ വരികയോ ചെയ്യാറില്ല. ഈ സമയം ദൂരെ ദേശത്ത് നിന്നും  എക്സ്സൈസ് വകുപ്പിൽ  പുതിയതായി  ചാർജു എടുത്ത ഒരു എസ്.ഐ വരികയും   ദേശത്തുള്ള കേസിൻ്റെ ലിസ്റ്റ് എടുത്ത് പരിശോധിച്ചപ്പോൾ പ്രധാന  വ്യക്തികളെ തിരയുന്ന കൂട്ടത്തിൽ ഈ വീട്ടുക്കാരും അതിൽപ്പെട്ടു.  ഈ വീട്ടിലും ചാരയ കച്ചവടം ഉണ്ടെന്ന് മനസ്സിലാക്കി   തൻ്റെ വീടിനകത്ത് വില്പനക്കായി  സൂക്ഷിച്ചിരുന്ന മദ്യം അവർ  കണ്ടുപിടിക്കുകയും ചെയ്തു. ജഡ്ജിയുടെ സഹായം ഉണ്ട് ഏങ്കിലും നല്ല മിടുക്കന്മാരായ പോലീസുക്കാർ വരുമ്പോൾ വീട് കയറി പരിശോധിക്കും പിതാവിനെ പിടിച്ചു കൊണ്ടു പോകുകയും ചെയ്യാറുണ്ട്.   ഈ സമയം ചാരായ  കേസിൽ തൻ്റെ പിതാവ് മാവേലിക്കര സബ് ജെയിലിൽ എട്ട് മാസത്തോളം ശിക്ഷ അനുഭവിക്കുന്ന സമയവുമായിരുന്നു അപ്പോൾ.

രണ്ടുക്കാലുകളും കൈകളും  തളർന്ന രാജേഷിനെ  ബലാൽക്കാരമായി പോലീസ് പിടിച്ച് കൊണ്ടുപോയി ശിക്ഷിച്ച് അവസാനം  പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷക്ക് വിധേയനാക്കി. ഈ സമയം  കാലുകൾക്ക്  ബലമില്ലാത്തതിനാൽ ഒരു ദിവസം ജയിലിൽ വച്ച് കാൽ തട്ടി നിലത്ത് വീണു തൻ്റെ കാൽ ഒടിഞ്ഞു. രണ്ട് പോലീസുക്കാരെ വെട്ടി കൊലപ്പെടുത്തിയ അശോകൻ എന്ന വ്യക്തി ജയിലിൽ വച്ച് യേശുക്രിസ്തുവിനെ കണ്ടുമുട്ടുകയും 

തൻ്റെ ദയനീയ അവസ്‌ഥ കണ്ട്  തന്നോടു കൂടെ ശിഷാവിധിയിൽ അകപ്പെട്ട ഈ മനുഷ്യൻ രാജേഷിനോട്  സുവിശേഷം പറയുകയും താൻ  കർത്താവിനെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു. ഈ  മനുഷ്യൻ രാജേഷിൻ്റെ  ദൈനംദിന കാര്യങ്ങൾ ചെയ്തു കൊടുക്കാമെന്ന് അധികാരികളോട് സ്വയമേ  പറയുകയും തൻ്റെ തുടർന്നുള്ള ദിവസങ്ങളിൽ എല്ലാവിധ സഹായങ്ങളും ചെയ്തു കൊണ്ടേയിരുന്നു. 

ജയിലിലെ പാട്ടും പ്രാർത്ഥനകളും ആത്മീയമായി വളരെ നന്മയിലേക്ക് രാജേഷിനെ  നയിച്ചു. ജയിലിലെ പ്രാർത്ഥനാമുറിയിൽ രാജേഷ് വ്യക്തമായി ദൈവത്തിൻ്റെ ദർശനം കാണുകയുണ്ടായി. വെള്ള സിംഹാസനത്തിൽ കർത്താവ് നിൽക്കുന്ന ദർശനമാണ് താൻ കണ്ടത് ഒപ്പം ദൈവ വചനത്തിൽ ഉറക്കുകയും ചെയ്തു. 

ഈ സമയം ഭാര്യയെ ചുട്ടു കൊന്ന വിഷയത്തിൽ  തന്നോടൊപ്പം ജ യിലിൽ ശിക്ഷിക്കപ്പെട്ട   അനിൽ കുമാർ എന്ന വ്യക്തി ഹൃദയ സംബന്ധമായ വിഷയത്തിൽ ജയിലിൻ്റെ ഉള്ളിൽ വച്ച്  മരണപ്പെടുകയും ശവശരീരം ജയിലിൻ്റെ ഗേറ്റിന് പുറത്തേക്ക് കൊണ്ടു പോകുന്ന സമയം ജയിലിൽ കൊടുത്തിട്ടുള്ള അനിൽ കുമാറിൻ്റെ  നമ്പർ മരിച്ച ആളിൻ്റെ നമ്പരായി മറ്റാരോ  പറഞ്ഞു കൊടുക്കുകയും ചെയ്തു. അത് രേഖകളിൽ എഴുതി പോസ്റ്റുമോർട്ടം കഴിഞ്ഞ് മോർച്ചറിയിൽ ശവശരീരം സൂക്ഷിച്ചതിന് ശേഷം വർത്തമാന പത്രത്തിൽ ഈ പ വിഷയം  പരസ്യം ചെയ്തു.  രാജേഷ് എന്നൊരു വ്യക്തിയെ കുറിച്ച് അറിവുള്ളവരോ ബന്ധുക്കളോ ഉണ്ടെങ്കിൽ  മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശരീരം ഏറ്റുവാങ്ങണം എന്ന വാർത്തയായിരുന്നു. തൻ്റെ വീട്ടുക്കാർ ഈ വാർത്ത  അറിയുകയും രാജേഷിൻ്റെ പേരായതിനാൽ രാജേഷിൻ്റെ ബന്ധുക്കൾ ചെന്ന് മോർച്ചറിയിൽ നിന്നും  മൃതശരീരം ഏറ്റുവാങ്ങി കരുവാറ്റയിലുള്ള തൻ്റെ വീട്ടു വളപ്പിൽ ഹിന്ദു ആചാരപ്രകാരം കത്തിക്കുകയും ചെയ്തു. ഈ സമയം 

ചിലരൊക്കെ അങ്ങുമിങ്ങുമിരുന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു  രാജേഷിന് ഇത്ര വെളുപ്പും വണ്ണവും ഇല്ലായിരുന്നല്ലോ കേട്ടവർ പറഞ്ഞു വെയിലും മഴയും കൊള്ളാതെ ജയിലിലെ ആഹാരം കഴിച്ചതുകൊണ്ട് നന്നായതായിരിക്കുമെന്ന് ചിലരുടെ അഭിപ്രായവുമൊക്കെയായി. 

എല്ലാം കഴിഞ്ഞ് ഒൻപാതാമത്തെ ദിവസം കൊലക്കേസിൽ പ്രതിയായ തന്നോടൊപ്പം ജയിലിൽ ഉണ്ടായിരുന്ന ശിവാനന്ദൻ എന്ന വ്യക്തി എങ്ങനെയോ വിവരം അറിയുകയും മരിച്ചത് രാജേഷ് അല്ല അനിൽ കുമാർ ആണ് എന്ന് അധികാരികളെ അറിയിക്കുകയും ചെയ്തു. അനിൽകുമാറിൻ്റെ ജയിലിലെ  നമ്പർ 7772 രാജേഷിൻ്റെ നമ്പർ  7273 മായിരുന്നുവെന്ന് അപ്പോഴാണ് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്.  ഈ സംഭവം വലിയ വിവാദമായി മാറി. ഇത് നടക്കുന്നത്  നടക്കുന്നത് 2005  കാലഘട്ടങ്ങളിലായിരുന്നുവെന്ന് താൻ ഇപ്പോഴും  ഓർത്തു പോകുന്നു.  രാജേഷിനെ ജയിൽ ഡോക്‌ടർ നേരിൽ  വന്നുകണ്ട് കാര്യങ്ങൾ സത്യമാണ് എന്ന് മനസ്സിലാക്കി  സാക്ഷ്യമെഴി ഗവൺമെൻ്റിന് രേഖാമൂലം സമർപ്പിച്ചു.  ശ്രീമാൻ അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കുകയും ശബ്ദ കോലാകലങ്ങൾക്ക് ഇടവരുത്തുകയും ചെയ്തിരുന്നു.  ഇതിൻ്റെ ഫലമായി  

മരിച്ച അനിൽ കുമാറിൻ്റെ ആശ്രിതർക്ക് വീടും ജോലിയും സർക്കാർ വാഗ്‌ദാനം ചെയ്തു നിയമം നടപ്പിലാക്കി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാജേഷിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും മറ്റു രേഖകളും സ്വന്തം  കൈകൊണ്ട് വാങ്ങിക്കേണ്ടി വന്ന ജീവനുളള വ്യക്തിയാണ് രാജേഷ്. ജയിൽ മോചിതനായ രാജേഷ് ചില നാളുകൾ കഴിഞ്ഞപ്പോൾ താൻ രമ എന്ന യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അവരുടെ കുടുംബ ജീവിതത്തിൽ ഇപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന ഹന്ന എന്ന ഒരു മോളെയും ദൈവം നൽകി.

 ഉപജീവനത്തിനായി ചെറിയ ഒരു കടയും മീൻ കച്ചവടവും ചില സമയങ്ങളിൽ മനസില്ലാമനസോടെ വിൽ ചെയറിൽ ലോട്ടറി ടിക്കറ്റും വിറ്റ് കിട്ടുന്ന കാശു കൊണ്ട് കഷ്‌ടിച്ചു ജീവിച്ചുപോകുന്നു. എൻപത്തി നാല് വയസുള്ള തൻ്റെ പിതാവ് തന്നോപ്പം താമസിച്ചു അവർക്ക് താങ്ങും തണലുമായി ഇപ്പോൾ മുമ്പോട്ട് പോയി കൊണ്ടിരിക്കുന്നു. 

ഇനിയുള്ള കാലങ്ങളിൽ തന്നെ രക്ഷിച്ച യേശുവിനെ  ലോകത്തോട് ഉറക്കെ വിളിച്ചു പറയണമെന്നും തനിക്ക് സംഭവിച്ചത് മറ്റാർക്കും ഇനി വരരുത് എന്ന് മറ്റുള്ളവരെ ഓർപ്പിക്കണമെന്നുമാണ് തൻ്റെ അടങ്ങാത്ത ഇനിയുള്ള  ആഗ്രഹം.

ദൈവവചനം കൂടുതലായി പഠിക്കണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹത്തെ തുടർന്ന് ഇപ്പോൾ പന്തളത്തുള്ള ലാൻഡ് വേ  തീയോളജിക്കൽ സെമിനാരിയിൽ ദൈവവചനം പഠിച്ചുകൊണ്ടിരിക്കുന്നു. ഈ സ്‌ഥാപനത്തിൽ ചേർന്ന് പഠിക്കുവാൻ  ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ പഠിക്കാനുള്ള അവസരമുണ്ട്.  അഡ്‌മിഷനായി വിളിക്കുക. Director Dr. Santhosh Pandalam +91 9447440441; Principal Dr. Shinu K. Joy +91 81379 95125.

ഈ അനുഭവം വായിക്കുന്ന പ്രീയപ്പെട്ടവർ ഓരോരുത്തരും നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം നൽകി കഴിവുള്ളതുപോലെ  ഈ സഹോദരനെയും കുടുംബത്തെയും സഹായിക്കുവാൻ കഴിഞ്ഞാൽ ഏറ്റവും നല്ലതായിരിക്കുമെന്ന് കൂടെ ഇവിടെ  ഓർമ്മിപ്പിക്കട്ടെ.

+91 9142062055, 6235205527


RELATED STORIES