അതുല്ല്യ ജോസച്ചായനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ്; സന്തോഷ് പന്തളം
Reporter: News Desk 07-Jul-20261,004
ഞാൻ ഏറെ സ്‌നേഹിച്ച ഒരു ആത്മാർത്ഥ സുഹൃത്തും എൻ്റെ ഏറ്റവും അടുത്ത സഹോദരനുമായിരുന്നു അതുല്യാ ഗാർഡനിലെ ജോസച്ചായൻ. ഞങ്ങൾ തമ്മിൽ അത്രക്ക് അടുപ്പമായിരുന്നു ഒപ്പം ഇരു ഭവനങ്ങളും തമ്മിലുള്ള പ്രാർത്ഥനാ ബന്ധം, ദീർഘദൂരങ്ങളിലുള്ള യാത്രകൾ, ഒരുമിച്ചുള്ള ഭക്ഷണം എല്ലാമെല്ലാം ഇപ്പോൾ നിനക്കുമ്പോൾ ഓർമ്മ മണ്ഡലത്തിൽ അലതല്ലി കൊണ്ടിരിക്കുന്നു. ജോസച്ചായനെ ഇതു വരെ ഞാൻ പാസ്റ്റർ എന്ന് വിളിച്ചിട്ടില്ല കാരണം അദ്ദേഹം പാസ്റ്റർ അല്ലാഞ്ഞിട്ടല്ല പക്ഷേ ജോസ്ച്ചായാ എന്ന് വിളിക്കുമ്പോൾ കുറച്ചു കൂടിയൊരു സ്‌നേഹം എന്നു മാത്രം. തികച്ചും അദ്ദേഹം എന്നെക്കാൾ എത്രയോ മടങ്ങു ഉയരങ്ങളിൽ കർത്താവിനായി പ്രവർത്തിക്കുന്നവനാണ് എന്ന് എനിക്കറിയാം, എനിക്ക് കുറച്ചു കൂടെ സ്‌നേഹത്തോടെ വിളിക്കാൻ ഇഷ്‌ടം ജോസച്ചായാ എന്നാണ്. പക്ഷേ എന്നെ പാസ്റ്ററെ എന്നാണ് മരിക്കുന്നതിന് തലേ ദിവസം വരെ വിളിച്ചിരുന്നത്. എൻ്റെ ഭവനത്തിൽ വന്ന് ആ തറയിൽ പായിട്ട് ഇരിന്ന് രണ്ടു അമ്മാമ്മയും അച്ചായനും കൂടി പ്രാർത്ഥിക്കുകയും ദൈവീക ദൂതുകൾ പറഞ്ഞതുമൊക്കെ ഇപ്പോഴും ഓർക്കുന്നു. എൻ്റെ മക്കളുടെ പേരുകൾ വ്യക്തമായി അദ്ദേഹത്തിന് അറിയാം. എങ്കിലും ഞങ്ങളുടെ രണ്ടാമത്തെ മകൾ മെർളിനെ ജോസച്ചായന് വലിയ ഇഷ്ടമാണ്. മിക്കവാറും മെർളിനെ വിളിക്കും മോൾക്കായി പ്രാർത്ഥിക്കുകയും പപ്പോഴും ഞങ്ങൾ മറന്നാലും മറക്കാതെ ഞങ്ങളുടെ എല്ലാവരുടെയും സ്‌നേഹ അന്വേഷണങ്ങൾ അന്വേഷിക്കുകയും ചെയ്യാറുണ്ട്.
കഴിഞ്ഞ ദിവസം ഞങ്ങൾ തമ്മിൽ സംസാരിച്ചപ്പോൾ ഇത്രപെട്ടന്ന് ഞങ്ങളെ വിട്ട് യാത്രയാകുമെന്ന് ചിന്തിച്ചില്ല.
ദേഹ വിയോഗം അറിഞ്ഞപ്പോൾ ലേശം പോലും വിശ്വസിക്കാൻ കഴിയുന്നതല്ലായിരുന്നു. അദ്ദേഹത്തിൻ്റെ മരണം ഒരു അനുഗ്രഹം തന്നെയാണ് എന്ന് ഓർക്കുന്നു. കാരണം ചിറ്റാർ ഐ.പി.സി ഫിലഡൽഫ്യാ സഭയിലെ വചന ശുശ്രൂഷകൾക്ക് ശേഷം കർത്താവിൻ്റെ കല്പനയായ തിരുവത്താഴം നടത്തുമ്പോൾ ദൈവത്തിൻ്റെ അമിതമായ അനുഭവത്താൽ അദ്ദേഹം കരയുന്നുണ്ടായിരുന്നുവെന്ന് അവിടെത്തെ വിശ്വാസികളിൽ നിന്നും എനിക്കറിയാൻ കഴിഞ്ഞു. തൻ്റെ സമയം അടുത്തു കർത്താവിനോട് ചേരാൻ പോകുന്നുവെന്നുള്ള അറിവ് അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞു കാണുമെന്ന് ഞാൻ ചിന്തിച്ചു പോകുന്നു. ദൈവ വചനം പ്രസംഗിച്ചിട്ട് നിത്യതയിൽ ചേരുന്നത് എത്ര ഭാഗ്യകരമായ അവസ്ഥയാണ് എന്ന് ഓർത്തു പോകുന്നു. ഇതു പോലുള്ള മരണം ഒട്ടുമിക്കപ്പേർക്കും ലഭിക്ക എന്നത് അസാത്യമായിരിക്കും.
വിവരം അറിഞ്ഞ ഉടനെ എൻ്റെ സ്‌നേഹിതനായ ചിറ്റാർ സഭയുടെ പാസ്റ്റർ സാം കുട്ടിയെ ഞാൻ ഫോണിൽ വിളിച്ചു കാര്യങ്ങളുടെ നിജസ്തി അറിഞ്ഞു.
ഉടനടി പത്തനംതിട്ടയിലെ മുത്തൂറ്റ് ആശുപത്രിയിൽ ഞാൻ പോയി അദ്ദേഹത്തിൻ്റെ കണ്ടു ചലനമറ്റ ശരീരത്തിൽ തെട്ടു നോക്കിയപ്പോൾ ശരീരമാകെ തണുത്തതായിരുന്നു. മനസ്സുകൊണ്ട് മന്ത്രിച്ചു ഉയർപ്പിൻ്റെ പൊൻ പുലരിയിൽ പുനരുദ്ധാന പ്രത്യാശയിൽ പുതു ശരീരത്തോടെ കാണാമെന്ന ഹൃദയത്തിൽ പറഞ്ഞുകൊണ്ട് ഒരു നിമിഷം പ്രാർത്ഥിച്ചു.
ബിജോ അമ്മാമ്മയെയും അക്കു, ജൂഡി മക്കളെയും, മരുമക്കളായ കെസിയ അക്കു, ജോബിൻ ചാക്കോ ജോസമായൻ്റെ എല്ലാ സഹോദരങ്ങളെയും ബന്ധുക്കളെയും തികഞ്ഞ ദൈവീക പ്രത്യാശയിൽ ദൈവം ഉറപ്പിച്ചിരിക്കുന്നു. ദൈവ വചനം പറയുന്നതുപോലെ നിങ്ങളുടെ ഹൃദയം കലങ്ങി പോകരുത് ദൈവത്തിൽ പ്രത്യാശ വക്കുക എന്ന വാക്കുതന്നെ എനിക്കും പറയാനുള്ളു. നാമെല്ലാവരും ഇതേ വഴിയായി കടന്നു പോകേണ്ടതായ ദിവസമുണ്ട്. ആരും അത് മറക്കാതെ നല്ല വഴിയെ യാത്രയാകാൻ കഴിവിൻ്റെ പരമാവധി യാത്രയാകാം. ദൈവീക പ്രത്യാശയിൽ എല്ലാവരെയും ദൈവം നിറക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്;
കർത്താവിൻ്റെ വയലിൽ, സന്തോഷ് പന്തളം.



















