Article: സമ്പത്തിനപ്പുറം, രോഗശാന്തിക്കപ്പുറം
Author: Aby Thomas, DubaiReporter: സ്വന്തം ലേഖകൻ 30-Nov-2026
424
ഒരിക്കൽ ഒരു നാട്ടിൽ ദൈവം പ്രത്യക്ഷനായി. അവിടുത്തെ ജനങ്ങൾ എല്ലാവരും സന്തോഷിച്ചു. കാരണം, അവരുടെ രോഗങ്ങളും കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറുവാൻ പോകുന്നു. അവിടെയുള്ള ജനങ്ങൾ എല്ലാവരും ഒത്തുകൂടി. ദൈവം അവരോട് പറഞ്ഞു: “നിങ്ങളുടെ കാര്യങ്ങളൊക്കെയും എനിക്കറിയാം. നിങ്ങൾ എന്ത് പ്രാർത്ഥിച്ചാലും അത് നടക്കും.”
അവിടുത്തെ ജനങ്ങൾ എല്ലാവരും അഹങ്കരിക്കുവാനും മടിയുള്ളവരാകുവാനും തുടങ്ങി. അവർ ദൈവത്തോട് പ്രാർത്ഥിക്കുവാൻ വന്നു. അപ്പോൾ അവിടെ രോഗമുള്ളവരെല്ലാം ഒരുമിച്ചുകൂടി. അതിൽ ഒരാൾ ദൈവത്തോട് പ്രാർത്ഥിച്ചു: “ഇനിയും എനിക്ക് ഒരു രോഗവും വരരുത്.” ആ പ്രാർത്ഥന പറഞ്ഞപ്പോൾത്തന്നെ ആ വ്യക്തി പെട്ടെന്ന് മരിച്ചുപോയി. അത് കണ്ട് അവിടെയുള്ള മറ്റു രോഗികൾ ദൈവത്തോട് ചോദിച്ചു: “ദൈവമേ, എന്തുകൊണ്ടാണ് അദ്ദേഹം മരിച്ചത്?”
ദൈവം പറഞ്ഞു: “ഈ ലോകത്ത് ജീവിക്കുമ്പോൾ രോഗങ്ങൾ വരും. മനുഷ്യന് മാത്രമല്ല, എല്ലാ ജീവികൾക്കും രോഗമില്ലാതെ ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല.”
പെട്ടെന്ന് അവിടെയുണ്ടായിരുന്ന രോഗികൾ ദൈവത്തോട് പ്രാർത്ഥിച്ചു: “ഞങ്ങളുടെ എല്ലാ രോഗങ്ങളും മാറ്റിത്തരണം.” പിന്നെ ആ ദേശത്തുള്ള എല്ലാവരും പ്രാർത്ഥിച്ചു: “ദൈവമേ, ഞങ്ങളുടെ കയ്യിൽ നിറയെ പണം തരണം.”
അപ്പോൾ അവിടെ എല്ലാവരുടെയും കയ്യിൽ നിറയെ പണം ലഭിച്ചു. പക്ഷേ വീണ്ടും അവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായി. എല്ലാവരുടെയും കയ്യിൽ പണം ഉള്ളതുകൊണ്ട് ആർക്കും സാധനങ്ങൾ മേടിക്കാൻ കഴിയാതെയായി. ആർക്കും പണം വേണ്ട; അവരുടെ കയ്യിലെ പണംകൊണ്ട് അവർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായി.
അപ്പോൾ അവിടുത്തെ ജനങ്ങൾക്ക് മനസ്സിലായി: ഈ ലോകത്ത് രോഗങ്ങൾ മാറിയതുകൊണ്ടും സമ്പത്ത് ലഭിച്ചതുകൊണ്ടും ഒരു മനുഷ്യനും സമാധാനമായി ജീവിക്കുവാൻ കഴിയുകയില്ല.
ദൈവം അവരോട് പറഞ്ഞു: “നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ നിങ്ങൾക്ക് തന്നു. എന്നിട്ട് നിങ്ങൾക്ക് തൃപ്തി വരുന്നില്ല. ഈ ദേശത്തിലെ ജനങ്ങൾ എല്ലാവരും സ്നേഹിച്ചത് ലോകത്തെയും ലോകത്തിന്റെ സുഖസൗകര്യങ്ങളെയും ആണ്. നിങ്ങൾ സ്നേഹിച്ചത് അതാണ്; അത് നിങ്ങൾക്ക് ഞാൻ തന്നു. പക്ഷേ നിങ്ങൾക്ക് അതുകൊണ്ട് രക്ഷ നേടാൻ കഴിഞ്ഞില്ല.”
“ജനമേ, ഇനിയും നിങ്ങൾ മനസ്സിലാക്കണം. ഈ ലോകം ശാശ്വത ലോകമല്ല. പണമോ രോഗമോ ഒന്നുമില്ലാത്ത ഒരു ദേശം ഉണ്ട്. അതിനുവേണ്ടി നിങ്ങൾ ഒരുങ്ങണം. ഞാൻ രക്ഷകനാണ്. നിങ്ങളുടെ സംതൃപ്തി എനിക്കുള്ളിൽ തന്നെയാണ്. എനിക്ക് നിങ്ങളെ എന്നിൽത്തന്നെ നിറയ്ക്കണം.”
പ്രിയ ജനമേ, ഈ ജീവിതം ഇവിടെ അവസാനിക്കുന്നില്ല. മരണശേഷം ജീവനുണ്ട് — ദൈവത്തോടൊപ്പമുള്ള ഒരു നിത്യജീവൻ. അവിടെ കരച്ചിൽ, സങ്കടം, പ്രശ്നങ്ങൾ അല്ലെങ്കിൽ മരണം എന്നിവയില്ല. സന്തോഷവും സമാധാനവും മാത്രമേയുള്ളൂ.
ഇന്ന് നിങ്ങൾക്ക് വിശ്വസിക്കാം: “യേശുക്രിസ്തു എന്റെ രക്ഷകനാണ്. അവനിൽ വിശ്വസിക്കുവിൻ.”
ഈ ലോകം താൽക്കാലികമാണ്. എന്നാൽ യേശുക്രിസ്തു നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യജീവൻ ശാശ്വതമാണ്. അതുകൊണ്ട് ലോകകാര്യങ്ങളെക്കാൾ ദൈവരാജ്യത്തെ അന്വേഷിക്കുവിൻ. നിങ്ങളുടെ പ്രത്യാശയും വിശ്വാസവും യേശുക്രിസ്തുവിൽ വെക്കുവിൻ. അവൻ നിങ്ങളുടെ രക്ഷകനും സഹായിയും സംതൃപ്തിയും ആകുന്നു.
- Aby Thomas, Dubai




