മണ്ഡല പുനർനിർണയ ബിൽ ; എണ്ണത്തിലൊപ്പിച്ച് കേന്ദ്ര സർക്കാർ, ഇന്ത്യ മുന്നണിയിൽ വിള്ളൽ

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്ന മണ്ഡല പുനർനിർണയ ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം മോദി സർക്കാർ ഉറപ്പാക്കിയതായി സൂചന.

ഇന്ത്യ" മുന്നണിയിൽ വിള്ളൽ വീഴ്ത്തിയും സഖ്യത്തിലില്ലാതെ ഒറ്റയ്ക്കു നിൽക്കുന്ന കക്ഷികളെ ഒപ്പം കൂട്ടിയുമാണ് ലക്ഷ്യം കണ്ടത്. ആകെ 540 അംഗങ്ങളുള്ള ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനു 360 വോട്ടുവേണമെങ്കിലും തൃണമൂൽ അംഗം കല്യാൺ ബാനർജി സസ്പെൻഷനിലായതിനാൽ ഒരു വോട്ട് കുറച്ചുമതി. 359 എണ്ണം തികച്ചെന്നാണ് വിവരം.


വിവിധ കക്ഷികളിലായി നിലപാട് വ്യക്തമാക്കാത്ത ഏഴുപേരുണ്ട്. ഇവർ വരാതിരിന്നാലും വാക്കൗട്ട് നടത്തിയാലും സർക്കാരിനു ഗുണം. 352 വോട്ടു മതിയാകും. ഇവരുമായി ബി.ജെ.പി ചർച്ചയിലാണ്. ലോക്സഭയിൽ പിന്തുണയ്ക്കുന്ന കക്ഷികൾ രാജ്യസഭയിലും ഒപ്പം നിന്നാൽ അനായാസം പാസാവും.22 ലോക്‌സഭാ അംഗങ്ങളുള്ള ഡി.എം.കെ പരസ്യപിന്തുണ പ്രഖ്യാപിച്ചത് കരുത്തായി. എൻ.സി.പി ശരത്പവാർ വിഭാഗം ഇന്നലെ 'ഇന്ത്യ" മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെ,​ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പായി. കോൺഗ്രസിനൊപ്പം മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി മുന്നണിയിലുള്ള പാർട്ടിക്ക് എട്ട് ലോക്‌സഭാ എം.പിമാരുണ്ട്. ക്രോസ് വോട്ടുകളും സഭ ബഹിഷ്‌കരിച്ചുള്ള സഹായവും സർക്കാർ പ്രതീക്ഷിക്കുന്നു.

*ഭൂരിപക്ഷം വന്ന വഴി*

*എൻ.ഡി.എ ആകെ 320*

*പ്രതിപക്ഷ പിന്തുണ*

:ഡി.എം.കെ- 22എൻ.സി.പി-8ആംആദ്‌മി- 3വൈ.എസ്.ആർ- 4

*മാെത്തം പിന്തുണ*320+37= 357*

*നിലപാട് പറയാത്തവർ*

അകാലിദൾ വാരിസ്- 2, എ.ഐ.എം.ഐ.എം-1,​ ആസാദ് സമാജ്‌പാർട്ടി- 1, ജെ.കെ.എ.ഐ.പി- 1, യു.പി.പി.എൽ- 1, സ്വതന്ത്രർ- 2. ഇവരുമായി ചർച്ച തുടരുന്നു.

*എൻ.ഡി.എ അംഗബലം*

ബി.ജെ.പി- 241എൻ.സി.പി.ഐ (തൃണമൂൽ വിമതർ)- 20ടി.ഡി.പി- 16ശിവസേന(ഷിൻഡെ)- 13ജെ.ഡി.യു- 12എൽ.ജെ.പി- 5ജെ.എസ്.പി- 2ആർ.എൽ.ഡി- 2ജെ.ഡി.എസ്- 2എൻ.സി.പി(അജിത് പവാർ), എ.ജെ.എസ്.യു, എച്ച്.എ.എം, അകാലിദൾ, എസ്.കെ.എം, അപ്നാദൾ, എ.ജി.പി - 1 വീതം

*എതിർക്കുന്നവർ: 175*

ഇന്ത്യ മുന്നണി:കോൺഗ്രസ്- 98, എസ്.പി- 37, തൃണമൂൽ- 8, സി.പി.എം- 4, ആർ.ജെ.ഡി- 4, ജെ.എം.എം- 3, മുസ്ളിം ലീഗ്- 3, ശിവസേന- ഉദ്ധവ്- 3, സി.പി.ഐ- 2, സി.പി.ഐ എം.എൽ- 2, വി.സി.കെ- 2, നാഷണൽ കോൺഫറൻസ്, കേരളാകോൺഗ്രസ്, ആർ.എസ്.പി, ആർ.എൽ.പി, എം.ഡി.എം.കെ, ബി.എ.പി (ഒന്നുവീതം), സ്വതന്ത്രർ 3ബിൽ ജനാധിപത്യത്തിനും രാജ്യ താത്പര്യത്തിനും വിരുദ്ധം. ദളിത് വിഭാഗങ്ങളുടെ സീറ്റുകൾ ഇല്ലാതാക്കും. ബി.ജെ.പിക്ക് സ്ഥിരമായി ഭരിക്കാൻ ഭരണഘടന ദേദഗതി ചെയ്യുക ലക്ഷ്യം. ബി.ജെ.പിയും ആർ.എസ്.എസും മനുസ്‌മൃതി പ്രകാരം രാജ്യം ഭരിക്കും.-മല്ലികാർജ്ജുന ഖാർഗെ,കോൺഗ്രസ് അദ്ധ്യക്ഷൻ

RELATED STORIES