രാജ്യത്തെ വിവാദങ്ങളില്‍ നിന്ന് രക്ഷാപ്പെടാനുള്ള പുതിയ വഴിയാണ് ബിജെപി നടത്തുന്നതെന്ന് രാഹുല്‍ഗാന്ധി

രാജ്യത്തെ വിവാദങ്ങളില്‍ നിന്ന് രക്ഷാപ്പെടാനുള്ള പുതിയ വഴിയാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അതിനുള്ള നീക്കമാണ് മണ്ഡല പുനര്‍നിര്‍ണ്ണയമെന്നും രാഹുല്‍ സൂചിപ്പിച്ചു. വനിത ബില്‍ നേരത്തെ പാസാക്കിയതാണെന്നും സര്‍ക്കാരിന് നാളെ തന്നെ നടപ്പാക്കാമെന്നും രാഹുല്‍ വ്യക്തമാക്കി.

എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള നീക്കമാണെന്നും പിന്നോക്ക സംവരണ സീറ്റുകള്‍ 40 വര്‍ഷത്തേക്ക് ഫ്രീസ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 543 - ല്‍ നിന്ന് 850 ആയി ഉയര്‍ത്താനുള്ള നിര്‍ദേശത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കൊലപാതകം എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ വിശേഷിപ്പിച്ചത്.

RELATED STORIES