ആത്മീയ ഉണർവിന്റെ ആറു ദിനങ്ങൾക്കായി കോട്ടയം ഒരുങ്ങുന്നു; ‘എൻകൗണ്ടർ 2026’ ഡിസംബർ 15 മുതൽ
Reporter: സ്വന്തം ലേഖകൻ 29-Nov-202651
കോട്ടയം: ക്രോസ് ജനറേഷൻ വർഷിപ്പ് സെന്ററിന്റെ (Cross Generation Worship Centre) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘എൻകൗണ്ടർ 2026’ (ENCOUNTER 2026) ഡിസംബർ 15 മുതൽ 20 വരെ കോട്ടയം മണിപ്പുഴയിൽ നടക്കും. ലുലു മാളിന് സമീപം യമഹ ഷോറൂമിന് എതിർവശത്തുള്ള കുറുപ്പ് ടവർ 6-ലാണ് ആറു ദിവസത്തെ ആത്മീയ സംഗമം ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ 10.30 മുതലും വൈകിട്ട് 6.30 മുതലും യോഗങ്ങൾ നടക്കും. ദൈവവചന പ്രഘോഷണത്തിനും സ്തുതി-ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും ആത്മീയ നവീകരണത്തിനും പ്രാധാന്യം നൽകുന്ന സംഗമം പാസ്റ്റർ ഫെയ്ത്ത് ബ്ലസന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.
പ്രമുഖ വചനശുശ്രൂഷകർ പങ്കെടുക്കും
പാസ്റ്റർമാരായ ജോയ് തോമസ്, ഷാൻ മാത്യു ഷാലു, മനോജ് കുഴിക്കാല, ആൻസൺ പി. മാത്യു (കൊല്ലം), ജെയ്സ് പാണ്ടനാട് എന്നിവർ അതിഥി പ്രഭാഷകരായി വിവിധ യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും.
ഇവാഞ്ചലിസ്റ്റ് ഷാരുൻ വർഗീസ്, ബെവിൻ മോനച്ചൻ എന്നിവരുടെ നേതൃത്വത്തിൽ സ്തുതി-ആരാധനാ ശുശ്രൂഷകൾ നടക്കും.
‘ക്രിസ്തുവിലൂടെ എല്ലാ തലമുറകളെയും ഒരുമിപ്പിക്കുന്നു’ എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ക്രോസ് ജനറേഷൻ വർഷിപ്പ് സെന്റർ, വിശ്വാസജീവിതത്തിന്റെ നവീകരണത്തിനും ആത്മീയ കൂട്ടായ്മയ്ക്കും ദൈവവചനത്തിലൂടെ ജീവിതത്തിൽ പുതിയൊരു തുടക്കം കുറിക്കുന്നതിനുമാണ് ഈ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
ദൈവസാന്നിധ്യത്തിൽ ഒരുമിച്ചുകൂടി ആരാധനയിലും പ്രാർത്ഥനയിലും പങ്കുചേരുവാനും ദൈവവചനത്തിലൂടെ ആത്മീയമായി ശക്തിപ്പെടുവാനും കുടുംബസമേതം ഈ ആറുദിന സംഗമത്തിൽ പങ്കെടുക്കുവാൻ ഏവരെയും സംഘാടകർ ഹൃദയപൂർവം ക്ഷണിച്ചു.
വേദി: കുറുപ്പ് ടവർ 6, മണിപ്പുഴ, കോട്ടയം. ലുലു മാളിന് സമീപം, യമഹ ഷോറൂമിന് എതിർവശം.
ലാൻഡ്വേ ന്യൂസ് | കോട്ടയം



















