എഡിൻബറോയിൽ പ്രത്യേക ഞായറാഴ്ച ആരാധന; പ്രൊഫ. സാം കുമരകം വചനസന്ദേശം നൽകും

എഡിൻബറോ (സ്കോട്ട്‌ലൻഡ്): ദൈവവചന പ്രഘോഷണത്തിനും ആത്മീയ കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകി എഡിൻബറോയിൽ പ്രത്യേക ഞായറാഴ്ച ആരാധന നവംബർ 29-ന് നടക്കും. എഡിൻബറോയിലെ ട്രോൺ കിർക്കിൽ വൈകിട്ട് 5.30 മുതലാണ് ആരാധനാ യോഗം ക്രമീകരിച്ചിരിക്കുന്നത്.

പ്രമുഖ സുവിശേഷ പ്രഭാഷകനും വചനശുശ്രൂഷകനുമായ പാസ്റ്റർ പ്രൊഫ. സാം കുമരകം മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചന സന്ദേശം നൽകുകയും ചെയ്യും.

സ്തുതി-ആരാധനയ്ക്കും ദൈവവചന ശ്രവണത്തിനും ആത്മീയ നവീകരണത്തിനും പ്രാധാന്യം നൽകുന്ന ഈ സംഗമം വിശ്വാസികൾക്ക് ക്രിസ്തുവിലുള്ള കൂട്ടായ്മയിൽ ഒരുമിച്ചുചേരുവാനുള്ള അവസരമൊരുക്കും.

ദൈവസന്നിധിയിൽ ഒരുമിച്ച് ആരാധിക്കുവാനും ദൈവവചനത്തിലൂടെ ആത്മീയമായി ശക്തിപ്പെടുവാനും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഈ പ്രത്യേക ആരാധനാ യോഗത്തിൽ പങ്കുചേരുവാൻ ഏവരെയും സംഘാടകർ ഹൃദയപൂർവം ക്ഷണിച്ചു.

തീയതി: 2026 നവംബർ 29, ഞായറാഴ്ച.

സമയം: വൈകിട്ട് 5.30 മുതൽ.

വേദി: Tron Kirk, 6 Craigour Gardens, Edinburgh, EH17 7NX, Scotland, UK.


ലാൻഡ്‌വേ ന്യൂസ് | സ്കോട്ട്‌ലൻഡ്


RELATED STORIES