അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു

ഡൽഹി: ജൂൺ ഒന്നിന് ബാരലിന് 112 ഡോളറായിരുന്നു ക്രൂഡോയിൽ വില. ഇന്നലെ ക്രൂഡോയിൽ വില 121 ഡോളറിലെത്തി. ജൂലൈ മാസത്തേക്കുള്ള ക്രൂഡോയിലിന്റെ വിൽപ്പന വില സൗദി അറേബ്യ ഉയർത്തിയാണ് ക്രൂഡോയിൽ വില വർദ്ധിക്കാനുള്ള പ്രധാന കാരണം.


ഇന്ത്യയുടെ വാങ്ങൽ വില ഇന്നലെ 115 ഡോളറാണ്. മാർച്ച് ആദ്യവാരം 128 ഡോളറായിരുന്നു ഇന്ത്യയുടെ വാങ്ങൽ വില. ക്രൂഡോയിൽ വിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചിട്ടില്ല.

RELATED STORIES