മകന്റെ മൃതദേഹം വിട്ടുകിട്ടാൻ തെരുവിലിറങ്ങി ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികൾ

ബിഹാറിലെ സർക്കാർ ആശുപത്രിയിൽ നിന്ന് മകന്റെ മൃതദേഹം വിട്ടുകിട്ടാൻ തെരുവിലിറങ്ങി ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികൾ. മകന്റെ മൃതദേഹം വിട്ടുകൊടുക്കാൻ ആശുപത്രി ജീവനക്കാർ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് മതാപിതാക്കൾ തെരുവിൽ ഭിക്ഷയാചിച്ചത്. ബിഹാറിലെ സമസ്തിപുർ നഗരത്തിലാണ് സംഭവം. മകന്റെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രി ജീവനക്കാരൻ 50000 രൂപ ആവശ്യപ്പെട്ടെന്ന് പിതാവ് മഹേഷ് ടാക്കൂർ പറഞ്ഞു.

പണം തേടി തെരുവിൽ അലഞ്ഞ ദമ്പതികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സംഭവത്തിൽ കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

RELATED STORIES