മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്കോടതി തള്ളി

പെരുമ്പാവൂര്‍: സർക്കാരിന് കേസുമായി മുന്നോട്ട് പോകാമെന്നും മോഹന്‍ലാല്‍ തുടര്‍നടപടികള്‍ നേരിടണമെന്നും കോടതി അറിയിച്ചു.

2012ലായിരുന്നു ആദായ നികുതി വകുപ്പ് കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

ഇതിനെ തുടർന്ന് കേസ് വനംവകുപ്പിന് കൈമാറുകയായിരുന്നു. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. താൻ ഈ ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മത്രമല്ല, 2016 ലും 2019 ലും വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. മോഹൻലാൽ തുടർച്ചയായി നൽകിയ അപേക്ഷകൾ അംഗീകരിച്ച് നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. പിന്നാലെ വന്ന ഇടതുമുന്നണി സര്‍ക്കാരും കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.

RELATED STORIES