ഷാജ് കിരണിനെ താൻ വിളിച്ചത് എന്തിനെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ്

വലിയ മാനസിക പീഡനമാണ് നേരിട്ടത്. അതുകൊണ്ടാണ് അയാൾ പറഞ്ഞതെല്ലാം റെക്കോർഡ് ചെയ്തതെന്ന് സ്വപ്ന. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ടിനെ പറ്റി ഷാജ് കിരൺ പറഞ്ഞുവെന്നും സ്വപ്ന വെളിപ്പെടുത്തി.

സ്വപ്നയുടെ പേരിൽ ചിലർ പണം വാങ്ങുന്നുണ്ടെന്ന് ഷാജ് പറയുന്നതായി പുറത്തുവന്നിരിക്കുന്ന ഓഡിയോയിൽ കേൾക്കാം. ചില സി.പി.എം നേതാക്കൾക്ക് വിദേശത്ത് പണമിടപാടുകൾ ഉണ്ടെന്ന് ഓഡിയോ വ്യക്തമാക്കുന്നു. ഷാജ് നിരവധി കമ്പനികളുടെ ഡയറക്‌ടർ ആണെന്ന് സ്വപ്ന വെളിപ്പെടുത്തുന്നു. ഇതിന്റെ തെളിവും സ്വപ്ന പുറത്തുവിട്ടിട്ടുണ്ട്. ഷാജ് ഒരുപാട് പേരുടെ ബിനാമി ആണെന്ന ആരോപണവും സ്വപ്ന ഉന്നയിക്കുന്നുണ്ട്.

RELATED STORIES