നിയന്ത്രണം നഷ്ടപെട്ട കാർ വീട്ടിലേക്ക് ഇടിച്ചു കയറി

കൊല്ലം: നിസ്സാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. എഴുകോൺ രണ്ടാലുംമുക്ക് കാരുണ്യ നഗറിൽ ബിവറേജസ് ഷോപ്പിന് സമീപം സൗപർണ്ണികയിൽ ബാബുരാജന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് വാഹനം ഇടിച്ചു കയറിയത്. ഇടയ്ക്കിടം സ്വദേശികളായ ഗിരീഷ്, കിരൺ , പോച്ചംകോണം സ്വദേശി ഷിജു എന്നിവരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്.


രക്ഷാപ്രവർത്തനത്തിനെത്തിയ വീട്ടുടമയെ കാറിലുണ്ടായിരുന്നവർ മർദ്ദിച്ചതായി പരാതിയുണ്ട്. ഇതേ തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയും ഉണ്ടായി.തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി യാത്രക്കാരെ കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് മേഖലയിൽ സംഘർഷ സ്ഥിതിക്ക് അയവുണ്ടായത്.

RELATED STORIES