ഐ.എസ്.ആര്‍.ഒ നടത്തിയ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയമായി

എസ്എസ്എല്‍വി വഹിച്ച രണ്ട് ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെന്നും ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകില്ലെന്നും ഐഎസ്ആര്‍ഒ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.


നേരത്തെ തന്നെ വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്ന യാത്രാപഥത്തില്‍ വ്യതിയാനം ഉണ്ടായതോടെ ഉപഗ്രഹങ്ങളില്‍ നിന്നുളള സിഗ്‌നലുകള്‍ ലഭിച്ചിരുന്നില്ല എന്നത് വാർത്തയായിരുന്നു . വിക്ഷേപണ ശേഷം നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ സാങ്കേതിക പ്രശ്നം സംഭവിച്ചതായിരുന്നു ഇതിന് കാരണം എന്നാണ് നിഗമനം.

ഇന്ന് 9.18ന് ശ്രീഹരിക്കോട്ടയില്‍ നിന്നും എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ്, ആസാദി സാറ്റ് എന്നീ ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്. സ്പേസ് കിഡ്സ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഗ്രാമീണമേഖലയില്‍ നിന്നുള്ള 750 വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ചതാണ് ആസാദി സാറ്റ്.

RELATED STORIES