ഉത്തര്‍പ്രദേശില്‍ ഓരോ മൂന്ന് മണിക്കൂറിലും ഓരോ ബലാത്സംഗം
Reporter: News Desk 19-Sep-20222,913

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കണക്കുകള്‍. ബിജെപി സര്‍ക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട മഹിളാ ശക്തി മിഷനും, ‘ബേട്ടി ബച്ചാവോ ക്യാമ്പയിനുമെല്ലാം നോക്കുകുത്തിയായി മാറുകയാണ് ഈ ക്രൂരതകള്‍ക്ക് മുന്നില്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ്
യുപി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തെ ഞെട്ടിക്കുന്ന നിരവധി ബലാത്സംഗ
സംഭവങ്ങളാണ് യുപിയില്‍ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ലഖിംപുർ ഖേരി
ജില്ലയിലെ തമോലിൻപൂർവ ഗ്രാമത്തിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാത്സംഗം
ചെയ്ത് മരത്തിൽ കെട്ടിത്തൂക്കിയത്.