ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷീക കൺവെൻഷൻ ഒക്ടോബർ 28 മുതൽ 30 വരെ

ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷൻ 2022 ഒക്ടോബർ 28മുതൽ 30 വരെ  ഡൽഹിയിലെ അംബേദ്കർ ഭവനിൽ വച്ച് നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ് ഡോ.പാ. ഷാജി ദാനിയേൽ 28 ന് നടക്കുന്ന പൊതു യോഗത്തിൽ കൺവെൻഷൻ ഔദ്യോഗികമായി ഉൽഘാടനം ചെയ്യും. ഡോ. ഷാജി ദാനിയേൽ, ഡോ. ജോർജ് ചാവണിക്കാമണ്ണിൽ, പാസ്റ്റർ സാം ദാനിയേൽ, പാസ്റ്റർ കെ. സി. തോമസ്  എന്നിവർ മുഖ്യ സന്ദേശങ്ങൾ വിവിധ സെക്ഷനുകളിലായി നൽകും. പാസ്റ്റർ സദാശിവൻ & ടീം (ഗാസിയബാദ്) പ്രയ്‌സ് & വർഷിപ് ന് നേതൃത്വം നൽകും. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു.

സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ് ജനറൽ കൺവീനർ ആയി പ്രവർത്തിക്കുന്നു.

ബ്രദർ. ഇ. എം. ഷാജി ( കോർഡിനേറ്റർ, സെക്യൂരിറ്റി / വോളന്റീഴ്‌സ് )

പാസ്റ്റർ. സി.ജി. വർഗീസ് ( പ്രയർ കോർഡിനേറ്റർ ), ബ്രദർ. കെ. വി. തോമസ് (Accomodation), പാസ്റ്റർ. കെ. വി. ജോസഫ് ( ഭക്ഷണം, ടെന്റ് & ലൈറ്റ് )പാസ്റ്റർ. സി. ജോൺ ( പബ്ലിക്കേഷൻ& പബ്ലിസിറ്റി), ബ്രദർ. ജോൺസൺ മാത്യു ( സൗണ്ട് & ലൈവ് സ്ട്രീം), ബ്രദർ. ഷിബു തോമസ് (ട്രാൻസ്‌പോർട്ടേഷൻ), പാസ്റ്റർ. റ്റി. സി. സന്തോഷ്‌ ( സ്റ്റേജ്), പാസ്റ്റർ ബിനോയ്‌ ജേക്കബ് ( സീറ്റിങ് അറേഞ്ച്മെന്റ്സ്), പാസ്റ്റർ. കെ. ജെ. സാമൂവൽ ( ഓഫറിങ്), ബ്രദർ. ടോമി വർഗീസ് ( വിജിലൻസ് )എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

ഒക്ടോബർ 28 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് പാസ്റ്റഴ്‌സ് & ഫാമിലി കോൺഫറൻസോടുകൂടി ആരംഭിക്കുന്ന കൺവെൻഷൻ 30 ഞായർ ന് സംയുക്ത ആരാധനയോടുകൂടി സമാപിക്കും.

വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും.29 ന് ശനിയാഴ്ച പകൽ  ബൈബിൾ ക്ലാസുകൾ, ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ, സോദരി സമാജം മീറ്റിംഗ്, സൺ‌ഡേ സ്കൂൾ & PYPA മീറ്റിങ്ങുകളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ. സാം ജോർജ് ( സെക്രട്ടറി):9650082916.

പാസ്റ്റർ. കെ. വി. ജോസഫ്. (വൈസ് പ്രസിഡന്റ് ). 9871492324.

ബ്രദർ. ജോൺസൺ മാത്യു (ട്രെഷറർ) 9818053140.

ബ്രദർ. കെ. വി. തോമസ് (ജോയിന്റ് സെക്രട്ടറി). 7042099725.

RELATED STORIES