യുക്രൈന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
Reporter: News Desk 15-Nov-20223,115

യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രപരമായ മാര്‍ഗം തേടണമെന്നും മോദി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധം ലോകത്തെ തകര്‍ത്തു. അതിനു ശേഷം അക്കാലത്തെ നേതാക്കള്‍ സമാധാനത്തിന്റെ പാതയില്‍ കൂടി പോകുന്നതിന് ഗൗരവമായ പരിശ്രമങ്ങള്‍ നടത്തി. ഇപ്പോള്‍ നമ്മുടെ ഊഴമാണെന്നും മോദി ചൂണ്ടിക്കാട്ടി.
കോവിഡിനു ശേഷം പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള
ഉത്തരവാദിത്തം നമ്മുടെ ചുമലിലുണ്ട്. സമാധാനവും സഹവര്‍ത്തിത്വവും സുരക്ഷയും
ഉറപ്പാക്കുന്നതിന് ശക്തവും സംഘടിതവുമായ പരിഹാരം ആവശ്യമുണ്ട്. ബുദ്ധന്റെയും
ഗാന്ധിയുടെയും നാട്ടില്‍ ജി20 കൂടുമ്പോള്‍ സമാധാനത്തിന്റെ വലിയ സന്ദേശം ലോകത്തിനു നല്‍കാന്‍ നാം
പ്രതിജ്ഞാബദ്ധരാണ്.