ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ഉത്തര്‍പ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. ആസാം സ്വദേശിയായ മുഫാദൂര്‍ ഇസ്ലാം എന്നയാളാണ് വിവേകിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്.

കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വടകര മുക്കാളിയില്‍ എത്തിയപ്പോഴാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വിവേകിനെ മുഫാദൂര്‍ ഇസ്ലാം തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിയെ സംഭവത്തിന് ദൃക്സാക്ഷിയായ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടിയാണ് ആര്‍പിഎഫിന് കൈ മാറിയത്.

RELATED STORIES