ഭര്‍ത്താവിനെ കഴുത്തില്‍ കുരുക്കിട്ട് ഭാര്യ കൊലപ്പെടുത്തി

മറ്റൊരു യുവാവുമായുള്ള പ്രണയം കണ്ടെത്തുകയും തടയുകയും ചെയ്ത ഭര്‍ത്താവിനെ കഴുത്തില്‍ കുരുക്കിട്ട് ഭാര്യ കൊലപ്പെടുത്തി.

മലപ്പുറത്ത് നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ അന്യസംസ്ഥാനക്കാരാണ് യുവതിയും ഭര്‍ത്താവും. ബീഹാര്‍ വൈശാലി ജില്ലക്കാരി പൂനം ദേവി എന്ന 30 കാരിയെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. പൂനംദേവിയുടെ അതേ നാട്ടുകാരന്‍ സന്‍ജിത് പസ്വാന്‍ എന്ന 33 കാരനാണ് കൊല്ലപ്പെട്ടത്.

ജനുവരി 31ന് രാത്രിയിൽ കോട്ടക്കൽ റോഡ് യാറം പടിയിലെ പി കെ ക്വാർട്ടേഴ്‌സിൽ വച്ചാണ് കൊലപാതകം നടന്നത്. പൂനം ദേവിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പൂനം ദേവി പ്രണയത്തിലായിരുന്നു. ഇത് സന്‍ജിത് പസ്വാന്‍ കണ്ടെത്തി. തുടര്‍ന്ന് യുവാവുമായി സംസാരിക്കാന്‍ പൂനം ദേവി മറ്റൊരു രഹസ്യഫോണ്‍ ഉപയോഗിച്ചു. ഇതും പസ്വാന്‍ കണ്ടെത്തിയതോടെയാണ് ഇയാളെ കൊല്ലാന്‍ പൂനംദേവി തീരുമാനിച്ചത്.

ജനുവരി 31ന് രാത്രിയിൽ ഉറങ്ങുമ്പോള്‍ പൂനംദേവി സൻജിതിന്റെ കൈകള്‍ കൂട്ടിക്കെട്ടി സാരി കൊണ്ട് കുടുക്കുണ്ടാക്കി സന്‍ജിത് പസ്വാ​ന്റെ കഴുത്തില്‍ ഇട്ടിട്ട് കട്ടിലിൽ നിന്നും വലിച്ച് താഴെ ഇടുകയായിരുന്നു. സാരി വലിച്ചു മുറുക്കിയ ശേഷം മരണം ഉറപ്പാക്കി. തുടർന്ന് ​ഭര്‍ത്താവിന്റെ കെട്ടുകളെല്ലാം അഴിച്ചു മാറ്റി ഭർത്താവിന് സുഖമില്ലെന്ന് പറഞ്ഞ് അടുത്ത മുറിയിലുള്ളവരെ വിളിച്ചുണര്‍ത്തുകയായിരുന്നു. ഇവരാണ് ആശുപത്രിയില്‍ എത്തിച്ചത്.

അസ്വഭാവിക മരണത്തിനായിരുന്നു വേങ്ങര പോലീസ് ആദ്യം കേസെടുത്തത്. പസ്വാന്റെ കഴുത്തിലെ എല്ലിന് പൊട്ടലും മുഖത്ത് പരിക്കുകളും ഉണ്ടായിരുന്നു. ​പോസ്റ്റുമാര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നതോടെ പൂനം ദേവിയെ പോലീസ് ചോദ്യം ചെയ്യകയും പൂനംദേവി താന്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പറയുകയുമായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ രണ്ടു മാസം മുമ്പാണ് ബീഹാറില്‍ നിന്നും സന്‍ജിത് പസ്വാന്‍ ഇവരുടെ അഞ്ചു വയസ്സുള്ള കുട്ടിയുമായി വേങ്ങരയില്‍ എത്തിയത്.

ഭാര്യയും കുട്ടികളുമുള്ള യുവാവുമായിട്ടാണ് പൂനം ദേവി പ്രണയത്തിലായത്. പസ്വാന്‍ ഈ ബന്ധത്തില്‍ നിന്നും പൂനം ദേവിയെ വിലക്കിയിരുന്നു. ഭര്‍ത്താവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മറ്റൊരു ​ഫോണ്‍ വാങ്ങി പൂനം തന്റെ രഹസ്യബന്ധം തുടരുകയായിരുന്നു. എന്നാല്‍ ഈ ഫോണ്‍ കൂടി പസ്വാന്‍ കണ്ടെത്തിയതോടെ എങ്ങിനെയും ഭര്‍ത്താവിനെ ഒഴിവാക്കണമെന്ന ചിന്തയിലാണ് പൂനംദേവി പസ്വാനെ കൊലപ്പെടുത്തിയത്.

RELATED STORIES