തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​​യി​ലും വ​ട​ക്ക​ൻ സി​റി​യ​യി​ലും കൊ​ടും ദു​ര​ന്തം​വി​ത​ച്ച ഭൂ​ക​മ്പ​ത്തി​ൽ 2350 ലേ​റെ മ​ര​ണം

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച, ഭൂ​ക​മ്പ​മാ​പി​നി​യി​ൽ 7.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ശ​ക്ത കു​ലു​ക്ക​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ളും മ​റ്റും ത​ക​ർ​ന്നാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളി​ലു​മാ​യി വ​ൻ ദു​ര​ന്ത​മു​ണ്ടാ​യ​ത്.

ന​ഗ​ര​ങ്ങ​ളി​ലും ചെ​റു പ​ട്ട​ണ​ങ്ങ​ളി​ലു​​മെ​ല്ലാം ത​ക​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​നു പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. അ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക. ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. തി​ങ്ക​ളാ​ഴ്ച ​ത​ന്നെ​യു​ണ്ടാ​യ ശ​ക്തി​യേ​റി​യ തു​ട​ർ​ച​ല​ന​ങ്ങ​ളി​ൽ സി​റി​യ​ൻ മേ​ഖ​ല​യി​ൽ വീ​ണ്ടും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

RELATED STORIES