കല്ല്യാണം കൂടാന്‍ കൂട്ട അവധിയെടുത്ത് താലൂക്ക് ഓഫീസിലെയും വില്ലേജ് ഓഫീസിലേയും ജീവനക്കാര്‍

കോതമംഗലം താലൂക്ക് ഓഫീസിലാണ് സംഭവം. ഓഫീസിലെ ക്ലാര്‍ക്കിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ തഹസില്‍ദാര്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ തിരുവനന്തപുരത്തേക്കു പോയി. ഇതോടെ ഓഫീസുകളില്‍ പല ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ നിരാശരായി മടങ്ങേണ്ടി വന്നു. ഇതിനെതിരെ പരാതിയും ഉയര്‍ന്നു.

71 ഉദ്യോദസ്ഥരുള്ള താലൂക്ക് ഓഫീസില്‍ 27 പേരാണു ഹാജരുണ്ടായിരുന്നത്. 13 വില്ലേജ് ഓഫീസുകളിലായി 65 ഉദ്യോഗസ്ഥരുള്ളതില്‍ 30 പേര്‍ ഹാജരുണ്ടായി. എന്നാല്‍, ചട്ടം പാലിച്ചു കലക്ടറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥര്‍ അവധിയെടുത്തതെന്നാണു അധികൃതരുടെ വിശദീകരണം.

RELATED STORIES