മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

മല്ലപ്പള്ളി : കവിയൂര്‍, കുന്നന്താനം പഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള മത്സ്യകുഞ്ഞുങ്ങളെയും കവിയൂര്‍ പഞ്ചായത്തിലെ പൊതുകുളത്തിലേയ്ക്കുള്ള (public pond) കാര്‍പ്പ് ഇനങ്ങളില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളെയും വിതരണം ചെയ്തു.

കവിയൂര്‍ പഞ്ചായത്തിലെ പൊതുകുളത്തിലേയ്ക്കുള്ള (public pond) കാര്‍പ്പ് ഇനങ്ങളില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം കേരള കോണ്‍ഗ്രസ് (എം) കുന്നന്താനം മണ്ഡലം പ്രസിഡന്‍റ് അഡ്വ. സന്തോഷ് തോമസ് നിര്‍വ്വഹിച്ചു.

ഫിഷറീസ് പ്രമോട്ടര്‍മാരായ ജസനി, അനിത, ലീന, പ്രമോദ് ഉണ്ണികൃഷ്ണന്‍, സുദീപ് കെ.എസ്., കുന്നന്താനം സര്‍വ്വീസ് പ്രാഥമിക സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീമതി മറിയാമ്മ തോമസ്, കര്‍ഷകരായ സുബാഷ് റ്റി. കെ., മനു എം. ബി. എന്നിവര്‍ സംബന്ധിച്ചു.

RELATED STORIES