ബ്രസീലിൽ ജനിച്ച പെൺകുഞ്ഞിന് വാല്

ബ്രസീലിൽ പെൺ കുഞ്ഞ് ജനിച്ചത് ആറ് സെന്റീമീറ്റർ വാലുമായി. കുട്ടിയുടെ വാൽ വിജയകരമായി നീക്കം ചെയ്തതായി പഠനത്തിൽ പറയുന്നു.

വാലിന്റെ വളർച്ച നിമിത്തം കുട്ടിയുടെ നട്ടെല്ലിൽ ചെറിയ വിടവുണ്ടായി. നട്ടെല്ലും പെൽവിസും ചേരുന്ന ലംബോസാക്രൽ മേഖലയിലാണ് വാൽ പോലെ ചർമ്മം വളരുന്നത് കണ്ടെത്തിയത്

സുഷുമ്ന നാഡി സാധാരണ ഗതിയിൽ വികസിക്കാതെ വരുമ്പോഴുണ്ടാകുന്ന ‘സ്പൈന ബിഫിഡ’ എന്ന അവസ്ഥ കുട്ടി ജനിക്കുന്ന സമയത്തുണ്ടായിരുന്നു.

എം.ആർ.ഐ. സ്കാനിങ്ങിനിലൂടെയാണ് വാലു പോലെ കാണപ്പെട്ട ഭാഗത്തിൻ്റെഘടന മനസ്സിലാക്കാനായത്. പല പാളികളായുള്ള കലകൾ കൊണ്ട് രൂപപ്പെട്ട ഡെർമൽ സൈനസ് ആണ് വാൽ പോലെ കാണപ്പെടുന്ന ഭാഗം. കുട്ടിയുടെ നട്ടെല്ലിന് തകരാറുണ്ടെന്നും ഒരു ഫൈബ്രസ് കനാൽ രൂപപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി.

സിസേറിയനിലൂടെയാണ് കുഞ്ഞ് ജനിച്ചത്. കുട്ടിക്ക് മൂന്ന് വയസായി അവൾ നടക്കാനും ആരംഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. എന്നാൽ തുടർ ചികിത്സ വർഷങ്ങളോളം വേണ്ടിവരുമെന്ന് റിപ്പോർട്ട്.

ജേണൽ ഓഫ് പീഡിയാട്രിക് സർജറി കേസ് റിപ്പോർട്ട്സിലാണ് പെൺ കുഞ്ഞിന്റെ അപൂർവ അവസ്ഥയെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

RELATED STORIES