അറസ്റ്റിലായ ഭർത്താവിന്റെ വെളിപ്പെടുത്തലിൽ പോലീസ് ഞെട്ടി

തിരുവനന്തപുരത്ത് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അറസ്റ്റിലായ ഭർത്താവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്. അ​ട്ട​കു​ള​ങ്ങ​ര ടി.​സി 39/2211, ശ്രീ​വ​ള്ളി​യി​ൽ ഗോ​പീ​കൃ​ഷ്ണ​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാര്യയെ ഗോപീകൃഷ്ണൻ ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗർഭിണിയായിരുന്നപ്പോഴും ഇയാൾ ഭാര്യയെ അടിക്കുമായിരുന്നു. ക​ഴി​ഞ്ഞ 17-ന് ആണ് ഗോപീകൃഷ്ണന്റെ ​ഭാ​ര്യ ദേ​വി​ക (22) മ​രി​ച്ച​ത്.


ദേ​വി​ക​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ദേ​വി​ക​യു​ടെ അ​ച്ഛ​ൻ ബാ​ബു ന​ൽ​കി​യ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് അ​ന്വേ​ഷ​ണം ന​ട​ത്തി പോലീസ് ഭർ​ത്താ​വി​നെ അ​റ​സ്റ്റ് ചെയ്ത​ത്. 2021 ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. മൂ​ന്ന് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു ദേ​വി​ക ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള കാ​ര​ണം നി​ര​ന്ത​ര​മു​ള്ള ഭ​ർ​തൃ​പീ​ഡ​ന​മാ​ണെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

ഭർത്താവിന്റെ മർദ്ദനത്തിൽ ദേവികയുടെ ഒരു ചെവിയുടെ കേൾവിശക്തി 40 ശതമാനത്തോളം കുറഞ്ഞിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞും ഭർത്താവ് ദേവികയെ മർദ്ദിച്ചിരുന്നു. ഗർഭിണിയായതിന് ശേഷവും ഗോപീകൃഷ്ണൻ ദേവികയെ മർദ്ദിച്ചു. ഗർഭിണി ആയതിനാൽ ശരീര വേദനയ്ക്കുള്ള മരുന്ന് കഴിക്കാനും ദേവികയ്ക്ക് കഴിയുമായിരുന്നില്ല. മരിക്കുമ്പോൾ ദേവിക മൂന്ന് മാസം ഗർഭിണി ആയിരുന്നു.

RELATED STORIES