സംസ്ഥാനത്ത് എസ്ബിഐയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് (ഫെബ്രുവരി 24) പണിമുടക്കും

ബാങ്ക് ജീവനക്കാരെ മാർക്കറ്റിംഗ് വിഭാഗത്തിലേക്ക് മാറ്റുന്നതിനെതിരെ ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കേരള സർക്കിളിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് പണിമുടക്കുന്നത്. അതേസമയം, ഓഫീസർമാരും ഒരു വിഭാഗം ക്ലറിക്കൽ ജീവനക്കാരും പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ജീവനക്കാർ പണിമുടക്കുന്നതോടെ ബാങ്കിന്റെ പ്രവർത്തനത്തെ ഭാഗികമായി ബാധിക്കാൻ സാധ്യതയുണ്ട്. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര റീജിയണൽ കമ്മീഷണറുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം അനുരഞ്ജന ചർച്ച സംഘടിപ്പിച്ചിരുന്നെങ്കിലും, ഫലം കണ്ടില്ല. ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജനാഭിമുഖ ബാങ്കിംഗ് സമീപനം നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാർ ഇന്ന് പണിമുടക്ക് നടത്തുന്നത്’, ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി കെ. എസ് കൃഷ്ണ അറിയിച്ചു.

RELATED STORIES