ടോട്ടല്‍ ട്രാവല്‍ സര്‍വീസ് ഉടമ അറസ്റ്റില്‍

എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. കടവന്ത്ര ചെറുപറമ്പത്ത് റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ടോട്ടല്‍ ട്രാവല്‍ സര്‍വീസ് എന്ന സ്ഥാപന ഉടമയായ സെബാസ്റ്റ്യനാണ് പിടിയിലായത്.

വിദേശ രാജ്യങ്ങളായ ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട് എന്നിവടങ്ങളിലേക്ക് വിസ ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. ഇത്തരത്തില്‍ നിരവധി പേരില്‍ നിന്നും പണം വാങ്ങിയെങ്കിലും പിന്നീട് ജോബ് വിസ ശരിയാക്കി കൊടുക്കയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല. തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ പൊലീസില്‍ പരാതിപെടുകയായിരുന്നു. പരാതി ലഭിച്ചത് അനുസരിച്ച് കേസ് എടുത്ത്, എറണാകുളം ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ടോട്ടല്‍ ട്രാവല്‍ സര്‍വീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ സെബാസ്റ്റ്യന്‍ പിടിയിലായത്.

ടോട്ടല്‍ ട്രാവല്‍ സര്‍വീസ് എന്ന സ്ഥാപനം വിദേശത്ത് ജോബ് വിസ ശരിയാക്കി കൊടുക്കുന്നതിന് ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

RELATED STORIES