ട്രയിനില്‍ കയറാന്‍ സാധിക്കാതിരുന്നതോടെ ട്രെയിനില്‍ ബോംബുള്ളതായി വ്യാജ ഭീഷണി മുഴക്കിയ യുവാവ് പിടിയില്‍

രാജധാനി എക്‌സ്പ്രസ്സില്‍ കയറുന്നതിനായാണ് യുവാവിന്റെ ഈ പരാക്രമം. സംഭവത്തില്‍ പഞ്ചാബ് സ്വദേശി ജയ്‌സിങ് റാത്തര്‍ അറസ്റ്റില്‍.

വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ 11.30 യ്ക്ക് എറണാകുളത്ത് എത്തി. ഇവിടെ നിന്നും ട്രെയിന്‍ പുറപ്പെട്ട ശേഷമാണ് ജയ്‌സിങ്ങ് സ്റ്റേഷനിലേക്ക് എത്തിയത്. ഇതിനെ തുടര്‍ന്ന് ട്രെയിന്‍ ബോംബ് ഭീഷണിയുള്ളതായി ഇയാള്‍ ഫോണ്‍ വിളിച്ച് അധികൃതരെ അറിയിക്കുകയായിരുന്നു. പരിശോധനയ്ക്കായി പിടിച്ചിട്ടാല്‍ അടുത്ത സ്റ്റേഷനിലെത്തി ട്രെയിനില്‍ കയറാമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇതിനായി ജയ്‌സിങ് പുറപ്പെടുകയും ചെയ്തു.

ട്രെയിന്‍ തൃശൂരില്‍ പിടിച്ചിടുമെന്നാണ് ജയ്‌സിങ് കരുതിയത്. എന്നാല്‍ പിടിച്ചിട്ടത് ഷൊര്‍ണൂരിലായിരുന്നു. ഇതോടെ ഷൊര്‍ണൂര്‍ വരെ യാത്ര ചെയ്തു. ഈ സമയം ബോംബ് ഭീഷണി മുഴക്കിയ ആള്‍ക്കായി പോലീസും ആര്‍പിഎഫും തെരച്ചില്‍ നടത്തി വരികയായിരുന്നു. ഷൊര്‍ണൂരില്‍ വെച്ച് ട്രെയിനില്‍ കയറിയ ജയ്‌സിങ്ങിന തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തു. നിലവില്‍ ആര്‍പിഎഫിന്റെ കസ്റ്റഡിയിലാണ് ജയ്‌സിങ്.

RELATED STORIES