സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രവാസി വ്യവസായി കെജി എബ്രഹാം

പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ലെന്നും ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്നും കെ ജി എബ്രഹാം തുറന്നടിച്ചു.

രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അടച്ചിട്ട വീടുകൾക്ക് സംസ്ഥാനം അധിക നികുതി ചുമത്തിയത് അഹങ്കാരമാണ്. പ്രവാസികൾ നാട്ടിൽ നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമില്ല. ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ പശ്ചാത്താപിക്കുകയാണെന്നും കെ ജി എബ്രഹാം തുറന്നടിച്ചു.

RELATED STORIES