കൃഷി പഠിക്കുന്നതിനായി സർക്കാർ സംഘത്തിനൊപ്പം ഇസ്രയേലിൽ പോയ ശേഷം മുങ്ങിയ മലയാളി കർഷകൻ ബിജു കുര്യൻ കേരളത്തിൽ മടങ്ങിയെത്തി

രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് മടങ്ങി വന്നതെന്നും ബിജു പറ‍ഞ്ഞു. ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നൽകിയതെന്നും ബിജു പറയുന്നു.

പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുക ആയിരുന്നു ലക്ഷ്യം. ഇത് സംഘത്തോട് പറഞ്ഞാൽ അനുവാദം ലഭിക്കില്ലെന്ന് കരുതി. മുങ്ങി എന്ന വാർത്ത പ്രചരിച്ചപ്പോൾ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താൻ കഴിയാത്തത്. സർക്കാരിനോടും സംഘാംഗങ്ങളോടും നിർവ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ചശേഷം ബന്ധുക്കൾക്ക് ഒപ്പം ബിജു നാട്ടിലേക്ക് തിരിച്ചു

RELATED STORIES