തിരുവല്ലയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസ് മുമ്പിൽ അടുപ്പ് കൂട്ടി കപ്പ പുഴുങ്ങി പ്രതിഷേധിച്ചു

തിരുവല്ല : അടിക്കടി ഉണ്ടാവുന്ന പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസ് മുമ്പിൽ അടുപ്പ് കൂട്ടി കപ്പ പുഴുങ്ങി പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.

ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, നേതാക്കളായ ജിജോ ചെറിയാൻ, അരുൺ പി അച്ചൻകുഞ്ഞ്, ജിനു ബ്രില്ല്യന്റ്, സജി എം മാത്യു, രതീഷ് പാലിയിൽ, ബെന്നി സ്‌കറിയ, ജോൺസൺ വെൺപാല, എ. ജി. ജയദേവൻ, ബെന്റി ബാബു, ബിപിൻ പി തോമസ്, ബ്ലെസൻ പാലത്തിങ്കൽ,സന്ദീപ് കുമാർ എം എസ്, ബ്ലസൻ പത്തിൽ,ജിജി പെരിങ്ങര എന്നിവർ പ്രസംഗിച്ചു.

RELATED STORIES