ജർമനിയിൽ നഴ്സുമാരാകാൻ നോർക റൂട്ട്സ് അവസരമൊരുക്കുന്നു

ജർമനിയിൽ നഴ്സുമാരാകാൻ നോർക റൂട്ട്സ് അവസരമൊരുക്കുന്നു : ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധിയില്ല. ട്രിപ്പിൾ വിൻ പദ്ധതി പ്രകാരം ഏപ്രിൽ 19 മുതൽ 28 വരെ തിരുവനന്തപുരത്ത് ജർമൻ ഡെലിഗേഷൻ നേരിട്ട് അഭിമുഖം നടത്തി തെരഞ്ഞെടുക്കും.

ബി 1 തലം വരെ ജർമൻ ഭാഷാപരിശീലനം നൽകും. ജർമനിയിലെ ആരോഗ്യ മേഖലയിലാകും നിയമനം. 2300 -2800 യൂറോ ആണ് ശമ്പളം. ഓവർ ടൈം അലവൻസും ലഭിക്കും. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.nifi.norkarootrs.org ൽ. സ്ത്രീകൾക്കും പുരുഷന്മാർക്കും ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് ആറുവരെ അപേക്ഷ സ്വീകരിക്കും.

RELATED STORIES