വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോകൾ എടുത്ത ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റിൽ

തിരുവനന്തപുരത്ത് നാല്‍പത്തഞ്ച് വയസുകാരിയുമായി സൗഹൃദത്തിലാവുകയും വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോകൾ എടുത്ത ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റിൽ.

വെമ്പായം കന്യാകുളങ്ങര സ്വദേശി എ അന്‍സര്‍ (30)നെയാണ് വട്ടപ്പാറ പോലീസ് പിടികൂടിയത്. യുവതിയുടെ സ്വര്‍ണാഭരണങ്ങളും പണവും അന്‍സര്‍ തട്ടിയെടുത്തെന്നും ആണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

നഗരത്തില്‍ സ്വകാര്യ സ്ഥാപനം നടത്തുന്ന യുവതിയുമായി 3 വര്‍ഷം മുൻപ് ആണ് അന്‍സര്‍ സോഷ്യൽ മീഡിയ വഴി പരിചയത്തിലാകുന്നത്. തുടര്‍ന്ന് സ്ഥാപനത്തിലെത്തി സൗഹൃദം സ്ഥാപിക്കുകയും വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു എന്ന് ആണ് പരാതിയിൽ വ്യക്തമാക്കിയത്.

അതിനിടെ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതു ഭര്‍ത്താവിനെ അറിയിക്കുമെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 19 പവന്‍ സ്വര്‍ണാഭരണവും പലതവണയായി 12 ലക്ഷത്തോളം രൂപയും തട്ടിയെടുത്തു.

യുവതിയെക്കൊണ്ട് വായ്പയെടുപ്പിച്ച് അന്‍സര്‍ 12 ലക്ഷത്തിന്റെ കാറും വാങ്ങിയതായി പരാതിയില്‍ വ്യക്തമാക്കി. ശല്യം സഹിക്കാന്‍ വയ്യാതെ വന്നതോടെ, യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

RELATED STORIES