ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ നേഴ്സ് ആയ പ്രതി പിടിയില്‍

തൃശൂര്‍ സ്വദേശിയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ നിഷാം ബാബു(24)വിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 30 നാണ് സംഭവം.കോയമ്പത്തൂരിലെ ഒരു ആശുപത്രിയില്‍ കൂടുതല്‍ മെച്ചപ്പെട്ട ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് ഒരു ഹോട്ടലില്‍ മുറിയെടുത്തു. തുടര്‍ന്നായിരുന്നു പീഡനം.
ഇതിനുശേഷം നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. സഹികെട്ട യുവതി പ്രതിയുടെ ഫോണ്‍നമ്പര്‍ ബ്ലോക്ക് ചെയ്ത് രക്ഷപ്പെട്ടു. ഇതിന് പ്രതികാരമായി നഗ്‌നചിത്രങ്ങള്‍ പ്രതി നിഷാം സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് യുവതി കോഴിക്കോട് കസബ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു

RELATED STORIES