യുഎഇ റാസൽഖൈമയിൽ 9.1 കോടി ദിർഹത്തിന്റെ വ്യാജ ഉത്പന്നങ്ങൾ പിടികൂടി

28 അന്താരാഷ്ട്ര ബ്രാൻഡുകളുടെ ലോഗോ പതിപ്പിച്ച 2,14,000 വ്യാജവസ്ത്രങ്ങളാണ് പരിശോധനയിൽ പിടികൂടിയത്.

ഗോഡൗണിൽ ഇവ സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയതെന്ന് എമിറേറ്റിലെ സാമ്പത്തിക വികസന വകുപ്പ് അധികൃതർ പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കെട്ടിടത്തിലായിരുന്നു ഗോഡൗൺ പ്രവർത്തിച്ചിരുന്നത്.
പോലീസിലെ കുറ്റാന്വേഷണവകുപ്പുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് വ്യാജവസ്ത്രങ്ങളും അവ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പിടിച്ചെടുത്തതെന്ന് വാണിജ്യനിയന്ത്രണ സംരക്ഷണവകുപ്പ് ഡയറക്ടർ ഫൈസൽ അൽയൂൻ വ്യക്തമാക്കി.

RELATED STORIES