തലശ്ശേരിയിൽ പ്രമുഖ മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കള്ളപ്പണം കണ്ടെത്താൻ കേന്ദ്ര ഏജൻസി റെയ്ഡ്

മാധ്യമ പ്രവർത്തകന്റെ സ്ഥാപനത്തിലും വീട്ടിലും ഡയറക്ടേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് റെയ്ഡ് നടത്തിയതായി റിപ്പോർട്ട്. വൻ തോതിൽ കള്ളപ്പണം ബിനാമികളിൽ നിന്നും ഇയാൾ ശേഖരിച്ചു എന്ന പരാതിയിലായിരുന്നു റെയ്ഡ്.

മാധ്യമ പ്രവർത്തകനോടും സഹോദരനോടും തിരുവനന്തപുരം റവന്യൂ ഇന്റലിജസ് ഏജൻസി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നല്കി കഴിഞ്ഞു. വിലപ്പെട്ട കള്ളപ്പണ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. രാജ്യ വിരുദ്ധ പ്രവർത്തനത്തിന്റെ തെളിവുകൾ കൃത്യമായ ശേഖരിച്ച ശേഷമാണ്‌ മാധ്യമ പ്രവർത്തകനിലേക്ക് കേന്ദ്ര ഏജൻസി എത്തിയത്. ഇയാൾക്ക് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായും പി ഡിപിയുമായും അടുത്ത ബന്ധം ഉണ്ടായിരുന്നതായും റിപ്പോർട്ട് ഉണ്ട്.

വിവാദ ബിസിനസുകാരനായ ഫാരിസ് അബൂബക്കറിന്റെ ബിനാമി കൂടിയാണ്‌ മാധ്യമ പ്രവർത്തകൻ എന്നും പറയുന്നു. 15000 രൂപ പരമാവധി ശമ്പളം ലഭിക്കുന്ന ഒരു പ്രാദേശിക ലേഖകൻ എങ്ങനെ വർഷങ്ങൾ കൊണ്ട് കോടികൾ സമ്പാദിച്ചു എന്നതാണ് അന്വേഷണ പരിധിയിൽ ഉള്ളത്.

RELATED STORIES