വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് കേസിലെ നിയമലംഘനം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കര

ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അനില്‍ അക്കരെ പറഞ്ഞു. ഇന്ന് തൃശൂര്‍ ഡിസിസിയില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും മുന്‍ എംഎല്‍എ പറഞ്ഞു.

ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫോറിന്‍ റെഗുലേഷന്‍ ആക്ട് (എഫ്സിആര്‍എ)​പാലിക്കപ്പെട്ടിട്ടില്ല. ഈ നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നിട്ടുള്ളതെന്നാണ് അനില്‍ അക്കരെയുടെ വാദം. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനില്‍ അക്കര ഇക്കാര്യം അറിയിച്ചത്.

RELATED STORIES