പത്തനംതിട്ടയിൽ അനധികൃത മീന്‍കച്ചവടം പിടികൂടിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ കൈവെട്ടുമെന്ന ഭീഷണിയുമായി സി.ഐ.ടി.യു നേതാവ്

മത്സ്യ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീര്‍ അലങ്കാരത്ത് ആണ് പത്തനംതിട്ട നഗരസഭ ഓഫിസില്‍ എത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപുവിനെതിരേയാണ്
നഗരസഭ ഓഫീസില്‍ എത്തി ഭീഷണി മുഴക്കിയത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടരുടെ കൈ വെട്ടുമെന്നായിരുന്നു ഭീഷണി. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലിസ് കേസ് എടുത്തു.

RELATED STORIES