കിടപ്പറദൃശ്യങ്ങള്‍ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ നവവരനെ പൊലീസ് അറസ്റ്റ് ചെയ്തു

ആന്ധ്രാപ്രദേശിലെ കൊണസീമയിലാണ് വരന്‍ ആദ്യരാത്രിയിലെ കിടപ്പറദൃശ്യങ്ങള്‍ സ്റ്റാറ്റസ് ആക്കിയത്. വധുവിന്റെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തു.

അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി. യുവാവിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം എട്ടാം തീയതിയായിരുന്നു വീരബാബുവിന്റെ വിവാഹം. ഭാര്യയ്ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ പകര്‍ത്തിയത്. ഇത് പിന്നീട് സ്റ്റാറ്റസ് ആക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം യുവതി അറിഞ്ഞിരുന്നില്ല.

വാട്സ്ആപ്പ് സ്റ്റാറ്റസില്‍ നിന്നും വിഡിയോ ഡൗണ്‍ലോഡ് ചെയ്ത് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

RELATED STORIES